കായികം

ഈ വര്‍ഷം ധോനി വിരമിച്ചാല്‍ പിന്നെ ഐപിഎല്ലില്‍ ഞാനും ഉണ്ടാവില്ല: സുരേഷ് റെയ്‌ന

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അടുത്ത ഐപിഎല്‍ സീസണ്‍ ധോനി കളിച്ചില്ലെങ്കില്‍ താനും കളിക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. ധോനി വിരമിക്കുന്നതിനൊപ്പം ഐപിഎല്ലില്‍ നിന്ന് താനും വിരമിക്കുമെന്ന് സൂചന നല്‍കിയാണ് ഇവിടെ സുരേഷ് റെയ്‌നയുടെ വാക്കുകള്‍. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതിനൊപ്പം റെയ്‌നയും വിരമിക്കാന്‍ തീരുമാനിച്ചിരുന്നു. ക്രിക്കറ്റില്‍ ഇനിയും നാലഞ്ച് വര്‍ഷം എനിക്ക് മുന്‍പിലുണ്ട്. ഈ വര്‍ഷം ഐപിഎല്‍ കളിക്കാനാവുന്നു. അടുത്ത വര്‍ഷം രണ്ട് ടീമുകള്‍ കൂടി ഐപിഎല്ലിലേക്ക് വരുന്നു. എന്നാല്‍ എനിക്ക് തോന്നുന്നത് കളിക്കുന്ന കാലത്തോളം ഞാന്‍ ചെന്നൈക്ക് വേണ്ടി മാത്രം കളിക്കുമെന്നാണ്, റെയ്‌ന പറഞ്ഞു. 

ധോനി ഭായി അടുത്ത സീസണ്‍ കളിച്ചില്ലെങ്കില്‍ ഞാനും കളിക്കില്ല. 2008 മുതല്‍ ചെന്നൈക്ക് വേണ്ടി ഞങ്ങള്‍ കളിക്കുന്നു. ഈ വര്‍ഷം ഞങ്ങള്‍ ഐപിഎല്ലില്‍ കളിച്ചാല്‍ അടുത്ത വര്‍ഷം കൂടി കളിക്കണം എന്ന് പറഞ്ഞ് ഞാന്‍ ധോനിയെ ബോധ്യപ്പെടുത്തും. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യും. എന്നാല്‍ ധോനി കളിച്ചില്ലെങ്കില്‍ ഞാന്‍ ഒരു ഐപിഎല്‍ ടീമിന് വേണ്ടി പിന്നെ കളിക്കും എന്ന് തോന്നുന്നില്ല, റെയ്‌ന പറഞ്ഞു. 

ഐപിഎല്ലില്‍ നിന്ന് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സുരേഷ് റെയ്‌ന എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്‍ പതിനാലാം സീസണിന്റെ ആദ്യ ഘട്ടത്തില്‍ മികവ് കാണിച്ചാണ് ചെന്നൈ ആദ്യ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. തങ്ങളുടെ ആദ്യ ഏഴ് കളിയില്‍ അഞ്ചിലും ജയം പിടിക്കാന്‍ ധോനിക്കും കൂട്ടര്‍ക്കുമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ