കായികം

റണ്‍മല താണ്ടി മിതാലി രാജ്; 10000 റണ്‍സ് തൊടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരവുമായി മിതാലി. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ മീഡിയം പേസര്‍ ആന്‍ ബോഷിനെ ബൗണ്ടറി കടത്തിയാണ് മിതാലി 10000 റണ്‍സ് എന്ന നാഴിക കല്ല് പിന്നിട്ടത്. 212 ഏകദിന മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സ് ആണ് മിതാലി സ്‌കോര്‍ ചെയ്തത്. ഏഴ് സെഞ്ചുറിയും 54 അര്‍ധ ശതകങ്ങളും ഇവിടെ മിതാലിയുടെ പേരിലുണ്ട്.

10 ടെസ്റ്റില്‍ നിന്ന് 663 റണ്‍സ് ആണ് മിതാലിയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 214. ബാറ്റിങ് ശരാശരി 51. ടി20യില്‍ 37.52 എന്ന ബാറ്റിങ് ശരാശരിയില്‍ 2364 റണ്‍സ് 89 മത്സരങ്ങളില്‍ നിന്ന് മിതാലി കണ്ടെത്തി. മിതാലിക്ക് മുന്‍പ് ഷാര്‍ലറ്റ് എഡ്വാര്‍ഡ്‌സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്തിയത്. 

309 കളികളില്‍ നിന്ന് 10207 റണ്‍സ് ആണ് ഷാര്‍ലറ്റ് എഡ്വര്‍ഡ്‌സ് വാരിക്കൂട്ടിയത്. 75 അര്‍ധ ശതകവും, എട്ട് സെഞ്ചുറിയും ഇവരുടെ പേരിലുണ്ട്. ഷാര്‍ലറ്റിന്റെ റണ്‍വേട്ട മറികടന്ന് മിതാലി ഒന്നാമത് എത്തുന്ന ദിനം ദൂരത്തല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്