കായികം

ഐപിഎല്ലിന് അല്ല, രാജ്യത്തിനാണ് പ്രഥമ പരിഗണന; ഇന്ത്യന്‍ കളിക്കാരെ കുറ്റപ്പെടുത്തി കപില്‍ ദേവ്‌

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിനേക്കാള്‍ പരിഗണന രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് കളിക്കാര്‍ നല്‍കണം എന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. എനിക്കവരുടെ സാമ്പത്തിക സ്ഥിതി അറിയില്ല, അതിനാല്‍ കൂടുതല്‍ പറയാനാവില്ലെന്നും കപില്‍ ദേവ് പറഞ്ഞു. 

രാജ്യത്തിനേക്കാള്‍ ഐപിഎല്ലിന് കളിക്കാര്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ അതില്‍ എന്ത് പറയാനാണ്...രാജ്യത്തിന് വേണ്ടി കളിക്കുന്നതിലാണ് അഭിമാനം കൊള്ളേണ്ടത്. അവരുടെ സാമ്പത്തിക സ്ഥിതി എനിക്ക് അറിയില്ല. അതിനാല്‍ കൂടുതല്‍ പറയാനുമാവില്ല. എന്നാല്‍ ആദ്യം പരിഗണന നല്‍കേണ്ടത് രാജ്യത്തിനാണ്. പിന്നെയാണ് ഫ്രാഞ്ചൈസി വരുന്നത് എന്നും കപില്‍ ദേവ് പറഞ്ഞു. 

ഈ വീഴ്ചയില്‍ നിന്ന് പാഠം പഠിക്കണം

ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കേണ്ട എന്നെല്ല ഞാന്‍ പറയുന്നു. ടീമിന്റെ കളി കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ ബിസിസിഐയാണ് ഇനി പദ്ധതികള്‍ തയ്യാറാക്കേണ്ടത്. ഈ ടൂര്‍ണമെന്റില്‍ നമ്മളില്‍ നിന്ന് വന്ന പിഴവുകള്‍ നമുക്ക് വലിയ പാഠമാവണം എന്നും കപില്‍ ദേവ് ഓര്‍മിപ്പിച്ചു. 

ട്വന്റി20 ലോകകപ്പിലേക്ക് ഫ്രഷായി എത്തുന്നതിന് വേണ്ടി ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ നിന്ന് പല കളിക്കാര്‍ക്കും വിട്ടുനില്‍ക്കാമായിരുന്നു എന്ന് സുനില്‍ ഗാവസ്‌കര്‍ പ്രതികരിച്ചു. ഐപിഎല്‍ പ്ലേഓഫിലേക്ക് കടക്കാനാവില്ലെന്ന് വ്യക്തമായ ടീമുകളിലെ ഇന്ത്യന്‍ താരങ്ങള്‍ മാറി നില്‍ക്കേണ്ടതായിരുന്നു എന്നാണ് ഗാവസ്‌കര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ