കായികം

മദ്യ ലഹരിയിൽ ഹർദ്ദിക് പാണ്ഡ്യ പീഡിപ്പിച്ചു; പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യക്കെതിരെ ലൈംഗിക പീഡന പരാതി. ഹർദ്ദിക് ഉൾപ്പെടെ കായിക, രാഷ്ട്രീ മേഖലകളിലെ പ്രമുഖർ തന്നെ പീഡിപ്പിച്ചെന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ ഭാര്യ. ഹർദ്ദിക്കിന് പുറമേ മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ, കോൺഗ്രസ് നേതാവ് രാജീവ് ശുക്ല, പൃഥിരാജ് കോത്താരി എന്നിവർ പീഡിപ്പിച്ചുവെന്ന് ദാവൂദിന്റ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യയാണ് പരാതി നൽകിയത്. 

ഒന്നര മാസം മുൻപ് നൽകിയ പരാതിയുടെ വിവരങ്ങൾ ഇപ്പോഴാണ് പുറത്താകുന്നത്. 2021 സെപ്റ്റംബർ 24ന് നൽകിയ പരാതിയിൽ സംഭവം നടന്ന സ്ഥലമോ തീയതിയോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

വിവാഹത്തിനു ശേഷം റിയാസ് തന്നെ നിരവധി തവണ പീഡനത്തിന് വിധേയയാക്കിയെന്നും ബിസിനസുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേർ ഭർത്താവിന്റെ അനുവാദത്തോടെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. ഭർത്താവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തന്നെയും രണ്ട് മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

2011– 2012 കാലഘട്ടത്തിൽ ക്രിക്കറ്ററുമായും 2015–15 കാലത്ത് മറ്റൊരു സ്പോർട്സ് താരവും അയാളുടെ സുഹൃത്തുക്കളുമായും ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിതയായെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മദ്യ ലഹരിയിലാണ് ഹർദിക് പാണ്ഡ്യയും രണ്ട് കൂട്ടുകാരും തന്നെ പീഡനത്തിന് ഇരയാക്കിയത്. കഴി‍ഞ്ഞ 15 വർഷമായി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ ഭർത്താവ് നിർബന്ധിതയാക്കിയെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു. 

പരാതിയിൽ പൊലീസ് ഇതുവരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവം അന്വേഷിച്ചുവരികയാണെന്നും പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'