കായികം

നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍, ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ പാക് ആരാധകരോട് ഹസന്‍ അലി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സെമി ഫൈനലില്‍ നിര്‍ണായക ക്യാച്ച് നഷ്ടപ്പെടുത്തിയ സംഭവത്തില്‍ പാക് ആരാധകരോട് ക്ഷമ ചോദിച്ച് പേസര്‍ ഹസന്‍ അലി. ഓസ്‌ട്രേലിയക്ക് എതിരായ സെമിയില്‍ മാത്യു വേഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ ഹസന്‍ അലിക്കെതിരെ പാക് ആരാധകര്‍ തിരിഞ്ഞിരുന്നു. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ ഷഹീന്‍ അഫ്രിദിയുടെ ഡെലിവറിയിലാണ് മാത്യു വേഡിന്റെ ക്യാച്ച് ഹസന്‍ അലി നഷ്ടപ്പെടുത്തിയത്. പിന്നെ വന്ന മൂന്ന് പന്തിലും സിക്‌സ് പറത്തി മാത്യു വേഡ് ഓസ്‌ട്രേലിയയെ ഫൈനലിലേക്ക് എത്തിച്ചു. 

നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് എന്റെ പ്രകടനം ഉയരാത്തതില്‍ നിങ്ങള്‍ അസ്വസ്ഥരാണെന്ന് എനിക്ക് അറിയാം. നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍. എന്നിലുള്ള നിങ്ങളുടെ പ്രതീക്ഷ മാറ്റരുത്. ഏറ്റവും ഉയര്‍ന്ന നിലയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനായി സേവനം ചെയ്യണം എന്നാണ് എനിക്ക്. അതിനായി വീണ്ടും കഠിനാധ്വാനം ചെയ്യുന്നു. ഈ പരിക്ക് എന്നെ കൂടുതല്‍ കരുത്തനാക്കുന്നു...ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഹസന്‍ അലി കുറിച്ചു. 

മാത്യു വേഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഹസന്‍ അലിക്കും ഭാര്യക്കും നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യക്കാരിയാണ് ഹസന്‍ അലിയുടെ ഭാര്യ. ഓസ്‌ട്രേലിയക്കെതിരായ സെമിക്ക് പിന്നാലെ ഹസന്‍ അലി നഷ്ടപ്പെടുത്തിയ ക്യാച്ചിനെ കുറിച്ച് ബാബര്‍ അസമും പ്രതികരിച്ചിരുന്നു. ആ ക്യാച്ച് നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ മത്സര ഫലം മാറിയാനെ എന്നാണ് ബാബര്‍ അസം പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു