കായികം

സെര്‍ജിയോ അഗ്യുറോ വിരമിക്കുന്നു? പ്രഖ്യാപനം അടുത്ത ആഴ്ച എന്ന് റിപ്പോര്‍ട്ടുകള്‍ 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാഴ്‌സ താരം സെര്‍ജിയോ അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത ആഴ്ച വിരമിക്കല്‍ പ്രഖ്യാപനം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ മൂന്ന് മാസത്തെ സമയമാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് ബാഴ്‌സ വൈസ് പ്രസിഡന്റ് റാഫ യുസെതേ പ്രതികരിച്ചു. അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. മൂന്ന് മാസം ആരോഗ്യനില വിലയിരുത്തിയതിന് ശേഷമാവും തുടര്‍ന്നും ഫുട്‌ബോള്‍ കളിക്കാനാവുമോ ഇല്ലയോ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുക. 

മൂന്ന് മാസത്തോളം അഗ്യുറോയ്ക്ക് കളിക്കാന്‍ സാധിക്കില്ല

ലാ ലീഗയില്‍ അലാവസുമായുള്ള മത്സരത്തിന് ഇടയിലാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അഗ്യുറോ ഗ്രൗണ്ട് വിട്ടത്. ഒക്ടോബറിലായിരുന്നു സംഭവം. ഉടനെ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തി. 

മൂന്ന് മാസത്തോളം അഗ്യുറോയ്ക്ക് കളിക്കാന്‍ സാധിക്കില്ലെന്ന് ബാഴ്‌സ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സയിലേക്ക് അഗ്യുറോ എത്തിയത്. എന്നാല്‍ ബാഴ്‌സയ്ക്ക് വേണ്ടി 5 മത്സരങ്ങള്‍ മാത്രമാണ് അഗ്യുറോയ്ക്ക് ഇതുവരെ കളിക്കാനായത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു