കായികം

വിവാഹത്തില്‍ അല്ല, ലോകകപ്പിലാണ് ഇപ്പോള്‍ ശ്രദ്ധ; റാഷിദ് ഖാന്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോകകപ്പില്‍ മികവ് കാണിക്കുകയാണ് ഇപ്പോള്‍ തനിക്ക് മുന്‍പിലുള്ള ലക്ഷ്യമെന്ന് അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍. ലോകകപ്പ് നേടിയാല്‍ മാത്രം വിവാഹം എന്ന നിലയില്‍ റാഷിദ് ഖാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും റാഷിദ് വ്യക്തമാക്കുന്നു. 

അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ജയിച്ചാല്‍ മാത്രമാവും വിവാഹം എന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.അടുത്ത വര്‍ഷങ്ങളില്‍ എനിക്ക് ഒരുപാട് ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടെന്നും മൂന്ന് ലോകകപ്പുകള്‍ വരുന്നുണ്ട്. അതിലേക്ക് മാത്രമാണ് ശ്രദ്ധ എന്നാണ് ഞാന്‍ പറഞ്ഞത്, അഫ്ഗാന്റെ 23കാരന്‍ സ്പിന്നര്‍ പറയുന്നു. 

ബിരിയാണി കഴിക്കലും നിര്‍ത്തി 

ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനായി ബിരിയാണ് ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ താന്‍ ഉപേക്ഷിച്ചതായും റാഷിദ് ഖാന്‍ പറഞ്ഞു. 2017ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സമയം എനിക്ക് സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നമായിരുന്നു കാരണം. രണ്ട് മത്സരം കളിച്ചാല്‍ പിന്നെ വരുന്ന രണ്ട് മത്സരം കളിക്കാന്‍ തയ്യാറാവാത്ത നിലയിലാണ് ശരീരം. 2017ലാണ് കളിക്കാര്‍ അവരുടെ ശരീരം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് എനിക്ക് മനസിലായത്, റാഷിദ് ഖാന്‍ പറയുന്നു. 

അതിന് മുന്‍പ് ഞാന്‍ ജിമ്മില്‍ വിരളമായി മാത്രമേ പോയിരുന്നുള്ളു. നമ്മുക്ക് ഈ വിധം സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഫിറ്റ്‌നസില്‍ ഇത് എന്ത് മാറ്റം വരുത്തുമെന്ന് അറിയില്ലായിരുന്നു. ഫിറ്റ്‌നസിനേക്കാള്‍ ക്രിക്കറ്റിനാണ് അഫ്ഗാനില്‍ പ്രാധാന്യം. ബിരിയാണി, ബ്രെഡ്, മധുരപലഹാരങ്ങള്‍ എന്നിവ ഞാന്‍ ഒരുപാട് കഴിച്ചിരുന്നു. എന്നാലിപ്പോള്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് അതെല്ലാം കളിക്കുന്നത് എന്നും അഫ്ഗാന്‍ സ്പിന്നര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം