കായികം

പുല്‍ത്തകിടിയില്‍ വേലികെട്ടി തിരിച്ച് ഇരിപ്പിടം, കോവിഡ് കാലത്തെ പുതിയ രീതിക്ക് കയ്യടി 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായപ്പോള്‍ ആരാധകര്‍ക്ക് കൗതുകമായിരുന്നു ഗാലറിയിലെ കാഴ്ച. പുല്‍ത്തകിടിയില്‍ വേലികെട്ടി തിരിച്ചാണ് ഇരിപ്പിടങ്ങള്‍ ഒരുങ്ങിയത്. കോവിഡ് കാലത്ത് സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. 

സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി കസേരകളില്ലാതെ പുല്‍ത്തകിടിയില്‍ വേലി കെട്ടി തിരിച്ച് ഫാമിലി പോഡുകള്‍ തയ്യാറാക്കുകയായിരുന്നു. ഈ വ്യത്യസ്തമായ രീതിക്ക് ആരാധകരുടെ കയ്യടിയും ലഭിച്ചു കഴിഞ്ഞു. 

ട്വന്റി20 ലോകകപ്പ് മത്സരങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. ഇന്ത്യയിലാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ വേദി മാറ്റുകയായിരുന്നു. മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയെങ്കിലും ആതിഥേയത്വ രാജ്യം ഇന്ത്യ തന്നെയാണ്. 

ഇന്ന് ഇന്ത്യാ പാകിസ്ഥാന്‍ പോര് 

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോര് ഇന്ന്. ദുബായിലാണ് മത്സരം. ഇന്ത്യക്കെതിരായ മത്സരത്തിനുള്ള 12 അംഗ സംഘത്തെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദിന് ഇടം നേടാനായില്ല. സന്നാഹ മത്സരത്തിലെ മികവ് ഫഖര്‍ സമന് ടീമില്‍ ഇടം നേടിക്കൊടുത്തു. മാലിക്കും 12 അംഗ സംഘത്തിലുണ്ട്. ഇതില്‍ ആരെയാവും അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി