കായികം

കാരം ബോളില്‍ രണ്ട് വ്യത്യസ്ത റിസ്റ്റ് പൊസിഷന്‍; മഹീഷ് തീക്ഷ്ണയുടെ വേരിയേഷനില്‍ തലപുകച്ച് ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയുടെ വേരിയേഷനുകളിലെ നിഗൂഡത തിരിച്ചറിയാനായിട്ടില്ല ആരാധകര്‍ക്ക് ഇതുവരെ. ഇതില്‍ വിശകലനങ്ങള്‍ തുടരുമ്പോള്‍ ട്രോളുമായി എത്തുകയാണ് ലങ്കന്‍ പരിശീലകന്‍ ആര്‍തര്‍. ലോകകപ്പിന് മുന്‍പ് ഈ വിശകലനം ചെയ്യലുകള്‍ അവസാനിപ്പിക്കാമോ എന്നാണ് ആര്‍തറുടെ ചോദ്യം. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച താരം ആദ്യ കളിയില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയാണ് തിളങ്ങിയത്. തീക്ഷ്ണയുടെ ബൗളിങ് ആക്ഷനിലെ പ്രത്യേകതയും ബാറ്റ്‌സ്മാന്മാരെ കുഴയ്ക്കുന്നു. തീക്ഷ്ണയുടെ കാരം ബോളുകള്‍ക്കും സ്‌ട്രെയ്റ്റ് ബോളുകള്‍ക്കും മുന്‍പില്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ പിടിക്കിട്ടാതെ വലഞ്ഞു. 

കാരം ബോളുകളില്‍ തീക്ഷ്ണയുടെ പ്രത്യേക റിസ്റ്റ് പൊസിഷനുകളാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ലങ്കയുടെ ടി20 ലോകകപ്പ് ടീമില്‍ തീക്ഷ്ണ ഉള്‍പ്പെട്ടിട്ടുണ്ട്. യുഎഇയിലെ വേഗം കുറഞ്ഞ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ശ്രീലങ്കയെ ഏറെ ദൂരം മുന്‍പോട്ട് കൊണ്ടുപോകാന്‍ ഒരുപക്ഷേ തീക്ഷണയ്ക്ക് കഴിഞ്ഞേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്