കായികം

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍-പോര്‍ച്ചുഗല്‍ പോര് വന്നേക്കും, സാധ്യത ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ബ്രസീലിന് വലിയ പ്രയാസം നേരിട്ടേക്കില്ല. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന് മുന്‍പില്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ എത്തിയേക്കും. 

ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്ലും. അടുത്ത് വരുന്ന ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലാണ് പ്രീക്വാര്‍ട്ടര്‍ മത്സരം നടക്കുക. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ജിയില്‍ ബ്രസീലിനൊപ്പമുള്ളത്. ഗ്രൂപ്പ് എച്ചില്‍ യുറുഗ്വെ, സൗത്ത് കൊറിയ, ഘാന എന്നിവര്‍ പോര്‍ച്ചുഗല്ലിന് ഒപ്പവും. 

ബ്രസീല്‍-പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പോര് വരുന്നത് ഇങ്ങനെ

ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനം പിടിക്കുകയും ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്ത് വരികയും ചെയ്താലാണ് പ്രിക്വാര്‍ട്ടറില്‍ ബ്രസീല്‍-പോര്‍ച്ചുഗല്‍ പോര് കാണാനാവുക. ഗ്രൂപ്പ് എച്ചില്‍ യുറുഗ്വേയെ മറികടന്ന് പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനം പിടിച്ചാല്‍ ആരാധകര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍-പോര്‍ച്ചുഗല്‍ ആവേശ പോരാട്ടം നഷ്ടമാവും. 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഒന്ന് പോലും തോല്‍ക്കാതെയാണ് ബ്രസീല്‍ എത്തുന്നത്. പോര്‍ച്ചുഗല്ലിനാവട്ടെ ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ പ്ലേഓഫ് കളിക്കേണ്ടി വന്നു. ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വന്ന് കഴിഞ്ഞാല്‍ ആര് പുറത്തേക്ക് പോയാലും അത് ആരാധകര്‍ക്ക് നിരാശ നല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അഞ്ച് മിനിറ്റ്, അത്രയും മതി! കടുപ്പം കൂട്ടാൻ ചായ അധിക നേരം തിളപ്പിക്കരുത്, അപകടമാണ്

പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍