കായികം

ബംഗാളിനെ തകര്‍ത്തു; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബംഗാളിനെ തകര്‍ത്ത് കേരളം. കളിയുടെ രണ്ടാം പകുതിലാണ് കേരളത്തിന്റെ രണ്ടുഗോളുകളും പിറന്നത്. കേരളത്തിനായി ജെസിനും നാഫലുമാണ് ഗോള്‍ നേടിയത്.

84ാം മിനിറ്റില്‍ നൗഫലാണ് കേരളത്തിനായി ആദ്യഗോളടിച്ചത്. കളിയുടെ അധികസമയത്തെ അവസാനമിനിറ്റിലാണ് കേരളത്തിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഇതോടെ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. കരുത്തരായ ബംഗാളിനെ എതിരില്ലാതെ തകര്‍ത്തതോടെ കേരളത്തിന്റെ ആത്മവിശ്വാസം ഉയര്‍ന്നു.
 

രാജസ്ഥാനെ തകര്‍ത്ത് മേഘാലയ

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ വിജയത്തുടക്കമിട്ട് മേഘാലയ. രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ വീഴ്ത്തി. മേഘാലയക്കായി ഫിഗോ സിന്‍ഡായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രിയും ലക്ഷ്യം കണ്ടു. രാജസ്ഥാനായി യുവരാജ് സിങ്, ഇമ്രാന്‍ ഖാന്‍ എന്നിവരാണ് വല ചലിപ്പിച്ചത്.

ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ രാജസ്ഥാന്‍ ലീഡെടുത്തു. ത്രിലോക്ക് ലോഹര്‍ നല്‍കിയ ലോങ് ത്രോ രാജസ്ഥാന്‍ സ്‌െ്രെടക്കര്‍ യുവരാജ് സിങ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. 25ാം മിനിറ്റില്‍ മേഘാലയ സമനില പിടിച്ചു. വലതു വിങില്‍ നിന്ന് ഫിഗോ സിന്‍ഡായിയാണ് മേഘാലയയെ ഒപ്പമെത്തിച്ചത്.

39ാം മിനിറ്റില്‍ മേഘാലയ ലീഡെടുത്തു. പകരക്കാരനായി എത്തിയ ഷാനോ ടാരിങ്ക് ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് ഫിഗോ സിന്‍ഡായി അനായാസം വലയില്‍ കടത്തുകയായിരുന്നു.

എന്നാല്‍ 56ാം മിനിറ്റില്‍ രാജസ്ഥാന്‍ സമനില കണ്ടെത്തി. മേഘാലയയുടെ മധ്യനിരയില്‍ വരുത്തിയ പിഴവില്‍ നിന്ന് വീണു കിട്ടിയ അവസരം ഗൗതം ബിസ്സ മുതലെടുക്കുകയായിരുന്നു. ബോക്‌സിന് പുറത്തു നിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ബിസ്സ അടിച്ച ഷോട്ട് ഗോള്‍കീപ്പര്‍ തട്ടി അകറ്റിയെങ്കിലും ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ഇമ്രാന്‍ ഖാന്‍ ലക്ഷ്യം കണ്ടു.

62ാം മിനിറ്റില്‍ മേഘാലയയുടെ വിജയ ഗോള്‍ വന്നു. പെനാല്‍റ്റിയുടെ രൂപത്തിലാണ് ഗോളിന്റെ പിറവി. പകരക്കാരനായി ഇറങ്ങിയ മേഘാലയന്‍ താരം സ്റ്റീഫന്‍സണ്‍ പെലെയെ ബോക്‌സിനകത്തു നിന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി അനായാസം ഗോളാക്കി മാറ്റുകയായിരുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി