കായികം

ഫുള്‍ ടൈം ക്യാപ്റ്റനായി ആദ്യ ഏകദിനം; കോഹ്‌ലി, സച്ചിന്‍ എന്നിവരുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിനത്തിന് ഇറങ്ങുമ്പോള്‍ സച്ചിന്‍, കോഹ് ലി എന്നിവരുടെ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ ഒരുങ്ങി രോഹിത് ശര്‍മ. ഫുള്‍ ടൈം ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയെ ആദ്യമായി ഏകദിനത്തില്‍ നയിച്ച് രോഹിത് അഹമ്മദാബാദില്‍ ഇറങ്ങുമ്പോള്‍ വ്യക്തിഗത നേട്ടങ്ങളുമുണ്ട് താരത്തിന് മുന്‍പില്‍. 

ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യയില്‍ വെച്ച് ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് നിലവില്‍ വിരാട് കോഹ് ലിയുടെ പേരിലാണ്. 1239 റണ്‍സ്. 20 കളിയില്‍ നിന്ന് 5 സെഞ്ചുറിയും കോഹ് ലി നേടി. വിന്‍ഡിസിന് എതിരെ രോഹിത് സ്‌കോര്‍ ചെയ്തത് 1040 റണ്‍സ്. 16 കളിയില്‍ നിന്ന് മൂന്ന് സെഞ്ചുറിയും രോഹിത് നേടി. 

വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കോഹ് ലി

വിന്‍ഡിസിന് എതിരെ കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി 72 ആണ്. രോഹിത്തിന്റേത് 80. വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കോഹ് ലിയാണ്. 39 മത്സരങ്ങളില്‍ നിന്ന് 2235 റണ്‍സ്. ഇവിടെ രണ്ടാമത് നില്‍ക്കുന്നത് സച്ചിന്‍. 39 മത്സരങ്ങളില്‍ നിന്ന് 1573 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. 

വിന്‍ഡിസിന് എതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ സച്ചിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താനും രോഹിത്തിന് ഈ ഏകദിന പരമ്പരയോടെ കഴിഞ്ഞേക്കും. വിന്‍ഡിസിന് എതിരെ 33 കളിയില്‍ നിന്ന് 1523 റണ്‍സ് ആണ് രോഹിത് സ്‌കോര്‍ ചെയ്തത്. 

2019ല്‍ വിന്‍ഡിസ് ഇന്ത്യയിലേക്ക് വന്നപ്പോള്‍ രോഹിത് ശര്‍മയായിരുന്നു റണ്‍വേട്ടയില്‍ മുന്‍പില്‍. മൂന്ന് കളിയില്‍ നിന്ന് രോഹിത് സ്‌കോര്‍ ചെയ്തത് 258 റണ്‍സ്. ഒരു സെഞ്ചുറിയും ഒരു അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു