കായികം

സുരേഷ് റെയ്‌നയേയും സ്റ്റീവ് സ്മിത്തിനേയും ആര്‍ക്കും വേണ്ട; ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത് എന്നിവരെ സ്വന്തമാക്കാന്‍ തയ്യാറാവാതെ ഫ്രാഞ്ചൈസികള്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയായ താരത്തിന് വേണ്ടി തന്റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉള്‍പ്പെടെ ഒരു ഫ്രാഞ്ചൈസിയും മുന്‍പോട്ട് വന്നില്ല. 

2020ലെ ഐപിഎല്ലില്‍ നിന്ന് റെയ്‌ന പിന്മാറിയിരുന്നു. 12 കളിയില്‍ നിന്ന് 160 റണ്‍സ് മാത്രമാണ് റെയ്‌നയ്ക്ക് 2021ലെ സീസണില്‍ നേടാനായത്. 205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച റെയ്‌നയുടെ അക്കൗണ്ടിലുള്ളത് 5528 റണ്‍സും. 

ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിലും വിശ്വാസം വെക്കാന്‍ ടീമുകള്‍ തയ്യാറായില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ താരമായിരുന്ന സ്മിത്തിന് ലഭിച്ച അവസരങ്ങളിലൊന്നും ബാറ്റിങ് മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡേവിഡ് മില്ലറിനെ തേടിയും താര ലേലത്തില്‍ ടീമുകള്‍ എത്തിയില്ല. 

ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സില്‍

ദേവ്ദത്ത് പടിക്കലിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 7.75 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ഓപ്പണര്‍ രാജസ്ഥാനില്‍ എത്തുന്നത്. മനീഷ് പാണ്ഡേയെ 4.6 കോടി രൂപയ്ക്ക് ലഖ്‌നൗ സ്വന്തമാക്കി. ഹെറ്റ്മയറിനെ 8.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ ടീമിലെത്തിച്ചു. റോബിന്‍ ഉത്തപ്പയെ ചെന്നൈ തിരികെ ടീമിലെത്തിച്ചു. ജേസന്‍ റോയെ രണ്ട് കോടിക്ക് ഗുജറാത്ത് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്