കായികം

32ാം സെക്കന്റില്‍ വല കുലുക്കി യുവന്റ്‌സ് താരം; ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ്(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പാദത്തില്‍ വിയ്യാറയലിനോട് സമനില വഴങ്ങി യുവന്റ്‌സ്. കളി തുടങ്ങി 32ാം സെക്കന്റില്‍ തന്നെ വല കുലുക്കിയെങ്കിലും 66ാം മിനിറ്റില്‍ പറേജോയിലൂടെ വിയ്യാറയല്‍ സമനില പിടിച്ചു. 

ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ച മത്സരത്തിലാണ് ദുസന്‍ വ്‌ലാഹോവിച്ച് ഗോള്‍ കുലുക്കിയത്. അത് മത്സരം ആരംഭിച്ച് 32ാം സെക്കന്‍ഡില്‍. ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഗോള്‍ വല കുലുക്കുന്നതിന്റെ റെക്കോര്‍ഡ് ഇതോടെ ദുസന്റെ പേരിലേക്ക് എത്തി. 

മൈതാന മധ്യത്ത് നിന്നും സെല്‍സോ നല്‍കിയ ലോങ് പന്ത് സ്വീകരിച്ച് വിയ്യാറയറിന്റെ രണ്ട് പ്രതിരോധനിര താരങ്ങളെ മറികടന്ന് ദുസന്‍ വലയിലെത്തിച്ചു. യുവന്റ്‌സിന്റെ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയ കളിയിലെ മറ്റൊരു ഷോട്ട് എത്തിയതും ദുസനില്‍ നിന്ന്. കളിയുടെ 85ാം മിനിറ്റിലായിരുന്നു അത്. 

പറേജയുടെ ഗോള്‍ അനുവദിച്ചതിന് എതിരെ യുവന്റ്‌സ് പരിശീലകന്‍ അല്ലെഗ്രി രംഗത്തെത്തിയിരുന്നു. വ്‌ലാഹോവിച്ച് ഫൗള്‍ ചെയ്യപ്പെട്ട് നില്‍ക്കുകയായിരുന്നു. ആ സമയത്ത് മത്സരം നിര്‍ത്തി വെച്ചത് പോലെയായിരുന്നു. ഈ സമയം പറേജോ ബോക്‌സിനുള്ളില്‍ ഒറ്റക്കായിരുന്നു എന്നും അല്ലെഗ്രി ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി