കായികം

ഇന്ത്യയേയും ഉള്‍പ്പെടുത്തി ചതുര്‍രാഷ്ട്ര ടി20 പരമ്പര; പുതിയ ആശയവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്‌

സമകാലിക മലയാളം ഡെസ്ക്


ലാഹോര്‍: ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ടി20 പരമ്പര സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ. ഇന്ത്യയേയും പാകിസ്ഥാനേയും കൂടാതെ ഇംഗ്ലണ്ട്, ഓസ്‌ട്രേലീയ എന്നീ രാജ്യങ്ങളാവും ടി20 പരമ്പരയില്‍ കളിക്കുക. 

ഈ പരമ്പര സാധ്യമാവുകയാണ് എങ്കില്‍ അതില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എല്ലാ ഐസിസി അംഗങ്ങള്‍ക്കുമായി പങ്കുവെക്കും എന്നും റമീസ് രാജ പറയുന്നു. എല്ലാ വര്‍ഷവും നടത്താന്‍ ഉദ്ധേശിക്കുന്നതാണ് ഈ ചതുര്‍രാഷ്ട്ര പരമ്പര എന്നും റമീസ് രാജ ട്വിറ്ററില്‍ കുറിച്ചു. 

റമീസ് രാജയുടെ പ്രതികരണത്തോട് ബിസിസിഐ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ശ്രദ്ധേയം. ഐസിസി ഇവന്റുകളിലും ഏഷ്യാ കപ്പിലും അല്ലാതെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2013ന് ശേഷം ഏറ്റുമുട്ടിയിട്ടില്ല. 

കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി കളിച്ചത്. അവിടെ ലോകകപ്പില്‍ ഇന്ത്യക്കെതിരായ ആദ്യ ജയം പാകിസ്ഥാന്‍ നേടി. 10 വിക്കറ്റിനാണ് അന്ന് പാകിസ്ഥാനോട് ഇന്ത്യ തോറ്റത്. എന്നാല്‍ കിരീടത്തിലേക്ക് എത്താനാവാതെ സെമി ഫൈനലില്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയോട് തോറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു