കായികം

"വായടയ്ക്ക്, പോയി ബാറ്റ് ചെയ്യൂ; അംപയറിങ് ഞങ്ങൾ ചെയ്യട്ടെ"; ഇം​ഗ്ലണ്ട് താരത്തെ ശാസിച്ച് അംപയർ

സമകാലിക മലയാളം ഡെസ്ക്

ബിർമിങ്ഹാം: എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനെ ശാസിച്ച് അംപയർ. ടെസ്റ്റിന്റെ 3–ാം ദിവസം ഇംഗ്ലണ്ട് ഇന്നിങ്സിനിടെയായിരുന്നു സംഭവം. അംപയർ റിച്ചാഡ് കെറ്റിൽബറോ താരത്തെ ശാസിക്കുകയും വായടച്ച് ബാറ്റിങ്ങിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്.

"അംപയറിങ്ങ് ഞങ്ങൾ ചെയ്യട്ടെ, നീ പോയി ബാറ്റുചെയ്യാൻ നോക്ക്. അല്ലെങ്കിൽ നീ വീണ്ടും കുഴപ്പത്തിലാകാൻ പോകുകയാണ്. ഈ ഓവറിലേക്കുള്ള ആദ്യ താക്കീതാണിത്. ബ്രോഡീ, ബ്രോഡീ പോയി ബാറ്റു ചെയ്യാൻ നോക്ക്, വായടയ്ക്ക്", അംപയർ റിച്ചാഡ് കെറ്റിൽബറോ ഏറെ കോപത്തോടെ പറഞ്ഞതിങ്ങനെ. ബ്രോഡ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാം ബില്ലിങ്സിനൊപ്പം ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു സംഭവം നടന്നത്. അധികം വൈകാതെ താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കി.  

ഇന്ത്യക്കെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ബ്രോഡ് 550 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിലെത്തിയിരുന്നു. എന്നാൽ ജസ്പ്രീത് ബുമ്രയ്ക്കെതിരെ വഴങ്ങിയ 35 റൺസ് താരത്തെ ഒരു മോശം റെക്കോർഡിനും ഉടമയാക്കി. ടെസ്റ്റിൽ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചപ്പോൾ ഇന്ത്യ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇം​ഗ്ലണ്ട് 259–3 എന്ന സ്കോറിലാണു ബാറ്റിങ് അവസാനിപ്പിച്ചത്. 5 മത്സര പരമ്പര സമനിലയിലാക്കാൻ ഇം​ഗ്ലണ്ടിന് 119 റൺസ് കൂടി മതി. 

‌‌ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ