കായികം

'മത്സരത്തിനിടെ ഞാന്‍ മരിച്ചാല്‍ അത് എന്റെ തെറ്റാണ്, അതെഴുതി ഒപ്പിട്ട് നല്‍കാം'; കണ്‍കഷന്‍ ചൂണ്ടി സാദിയോ മാനെ

സമകാലിക മലയാളം ഡെസ്ക്

കണ്‍കഷനെ തുടര്‍ന്ന് മരിച്ചാല്‍ അത് മറ്റാരുടേയും കുറ്റമല്ല എന്ന് വ്യക്തമാക്കുന്ന കരാര്‍ ഒപ്പുവയ്ക്കാന്‍ താന്‍ ആഗ്രഹിച്ചതായി ബയേണ്‍ താരം സാദിയോ മാനെ. 2022ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിന് ഇടയിലുണ്ടായ സംഭവം ചൂണ്ടിയാണ് മാനെയുടെ വാക്കുകള്‍. 

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലെ സെനഗലിന്റെ കേപ്പ് വേര്‍ഡിന് എതിരായ മത്സരത്തിന് ഇടയിലാണ് ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് മാനേക്ക് പരിക്കേല്‍ക്കുന്നത്. പിന്നാലെ കളിക്കളം വിട്ട മാനെ സെനഗലിന്റെ ക്വാര്‍ട്ടര്‍ മത്സരം കളിക്കാനെത്തി. 

ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്‍പ് ഡോക്ടറിന്റെ ക്ലിയറന്‍സ് മാനേക്ക് ലഭിച്ചു. എന്നാല്‍ താന്‍ മരിച്ചാല്‍ അത് മറ്റാരുടേയും കുറ്റമല്ല എന്ന് വ്യക്തമാക്കുന്ന കരാറില്‍ ഒപ്പുവെക്കാന്‍ താന്‍ ആഗ്രഹിച്ചതായാണ് മാനേ പറയുന്നത്. ഞാന്‍ കളിക്കാന്‍ പാടില്ലെന്ന് എനിക്കറിയാം. എന്നാല്‍ നമുക്കിവിടെ ഒരു കരാര്‍ വെക്കാം. എന്റെ ഉത്തരവാദിത്വത്തിലാണ് കളിക്കുന്നത്. ഞാന്‍ ഒപ്പിട്ട് നല്‍കാം. ഞാന്‍ മരിച്ചാല്‍ എന്റെ തെറ്റാണ് എന്ന് അവര്‍ക്ക് പറയാം. മറ്റാരുടേയും കുറ്റമല്ല. എന്നിട്ടും അവര്‍ എനിക്ക് കളിക്കാനാവില്ലെന്നാണ് പറഞ്ഞത്, മാനേ പറയുന്നു. 

പുലര്‍ച്ചെ ഒരുമണിയോ രണ്ട് മണിയോ ആയിക്കാണും. എല്ലാവരും ഭയപ്പെട്ട് നില്‍ക്കുന്നു. ഞാന്‍ കോച്ചിനോട് പറഞ്ഞു, എല്ലാവരും ഭയപ്പെട്ടിരിക്കുകയാണെന്ന് എനിക്കറിയാം. ഞാന്‍ സ്വമേധയാ ആണ് കളിക്കുന്നത് എന്ന് വ്യക്തമാക്കുന്ന കത്ത് തയ്യാറാക്കാം. ഒടുവില്‍ മത്സരത്തിന്റെ അന്ന് സ്‌കാന്‍ ചെയ്യാം എന്ന് ഡോക്ടര്‍ സമ്മതിച്ചു, മാനെ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്