കായികം

'കോഹ്‌ലിയും മനുഷ്യനാണെന്നറിയുന്നത് ഉന്മേഷം നല്‍കുന്നു'; പിന്തുണച്ച് ജോസ് ബട്ട്‌ലര്‍ 

സമകാലിക മലയാളം ഡെസ്ക്

ലോര്‍ഡ്‌സ്: മോശം ഫോമില്‍ തുടരുന്ന വിരാട് കോഹ് ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍. കോഹ്‌ലി മനുഷ്യനാണ് എന്നറിയുന്നത് ഞങ്ങളെ പോലുള്ളവര്‍ക്ക് പുത്തനുന്മേഷം നല്‍കുന്നതാണ് എന്നാണ് ബട്ട്‌ലര്‍ പ്രതികരിച്ചത്. 

കോഹ് ലിയും മനുഷ്യനാണ്. ചെറിയ സ്‌കോറുകളിലേക്ക് കോഹ് ലിയും എത്തിയേക്കും. എന്നാല്‍, ഒരുപാട് വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി നിന്നയാളാണ് കോഹ് ലി എന്നത് ഓര്‍ക്കണം. എതിര്‍ ടീമിലെ അംഗം എന്ന നിലയില്‍ നോക്കുമ്പോള്‍ ക്ലാസ് പുറത്ത് വരാനിരിക്കുന്നു എന്ന് അറിയാം. അത് തങ്ങള്‍ക്കെതിരെ പുറത്തു വരില്ല എന്ന പ്രതീക്ഷയാവും നമുക്ക്, രണ്ടാം ഏകദിനത്തിന് ശേഷം ബട്ട്‌ലര്‍ പറഞ്ഞു. 

നിങ്ങള്‍ അതിനെയെല്ലാംചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണ്

കോഹ് ലിയുടെ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിനായി സംസാരിക്കുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി കോഹ് ലി ജയിച്ച മത്സരങ്ങള്‍...നിങ്ങള്‍ അതിനെ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നും ബട്ട്‌ലര്‍ ചോദിച്ചു. ബട്ട്‌ലറിന് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ലോര്‍ഡ്‌സില്‍ രോഹിത്തിനെ പിന്തുണച്ചാണ് സംസാരിച്ചത്. 

കോഹ് ലിക്ക് ഒന്നും ഇനി തെളിയിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യേണ്ടതില്ലെന്നാണ് രോഹിത് ശര്‍മ പ്രതികരിച്ചത്. എനിക്ക് മനസിലാവുന്നില്ല. ഒരുപാട് മത്സരങ്ങള്‍ കോഹ് ലി കളിച്ച് കഴിഞ്ഞു. ഒരുപാട് വര്‍ഷമായി കളിക്കുന്നു. എന്റെ കഴിഞ്ഞ പ്രസ് കോണ്‍ഫറന്‍സിലും ഇതിനെ കുറിച്ച് പറഞ്ഞതാണ്. ഫോമില്‍ ഏറ്റക്കുറച്ചിലുണ്ടാവും. അത് ക്രിക്കറ്റ് കരിയറിന്റെ ഭാഗമാണ്. ഒന്നോ രണ്ടോ മികച്ച ഇന്നിങ്‌സുകള്‍ മാത്രമാണ് ഫോം വീണ്ടെടുക്കാനായി കോഹ് ലിക്ക് വേണ്ടത് എന്നും രോഹിത് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''