കായികം

രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം, ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി; കെയ്ന്‍ വില്യംസണിന് കോവിഡ്‌

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിന് മുന്‍പ് ന്യൂസിലന്‍ഡിന് തിരിച്ചടി. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കെയ്ന്‍ വില്യംസണിന് രണ്ടാം ടെസ്റ്റ് നഷ്ടമാവും. നോട്ടിങ്ഹാമില്‍ ഇന്നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. 

വില്യംസണിന്റെ അഭാവത്തില്‍ ടോം ലാതമായിരിക്കും ന്യൂസിലന്‍ഡിനെ നയിക്കുക. ഇത്രയും പ്രധാനപ്പെട്ടൊരു മത്സരത്തിന്റെ തലേന്ന് കളിക്കാന്‍ കഴിയാതെ വരുന്നത് പ്രയാസമേറിയ കാര്യമാണെന്ന് കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. അത് വളരെ അധികം കെയ്‌നിനെ നിരാശപ്പെടുത്തിയിട്ടുണ്ടാവും എന്നും അദ്ദേഹം പറഞ്ഞു. 

വില്യംസണിന് പകരം ഹാമിസ് റുതര്‍ഫോര്‍ഡിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആന്റിജന്‍ ടെസ്റ്റിലാണ് വില്യംസണിന് കോവിഡ് സ്ഥിരീകരിച്ചത്. ഇനി താരത്തിന് 5 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ന്യൂസിലന്‍ഡ് പരായജപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റില്‍ തിരിച്ചു വരവിന് ഒരുങ്ങവെയാണ് ന്യൂസിലന്‍ഡിന് കനത്ത പ്രഹരമേറ്റിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍