കായികം

'ടീമിലുണ്ടെങ്കിലും കാര്യമില്ല', അയര്‍ലന്‍ഡിന് എതിരെ സഞ്ജുവിന് കളിക്കാനാവില്ലെന്ന് മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജു സാംസണിന് കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര. സഞ്ജുവിനൊപ്പം രാഹുല്‍ ത്രിപാഠിക്കും അവസരം ലഭിക്കില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. 

നാലാം സ്ഥാനത്ത് ആര് ബാറ്റ് ചെയ്യും എന്നതാണ് ചോദ്യം. സഞ്ജു, ദീപക് ഹൂഡ, രാഹുല്‍ ത്രിപഠി എന്നിവരാണ് അവസരം കാത്തിരിക്കുന്നത്. ഇതില്‍ ദീപക് ഹൂഡയ്ക്ക് അവസരം ലഭിക്കാനാണ് സാധ്യത. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കും. ഓപ്പണിങ്ങില്‍ ഋതുരാജ് ഗയ്കവാദും ഇഷാന്‍ കിഷനും കളിക്കും, ആകാശ് ചോപ്ര പറയുന്നു. 

ഹര്‍ദിക് അഞ്ചാമനായി ഇറങ്ങിയാല്‍ സഞ്ജുവിനും രാഹുല്‍ ത്രിപാഠിക്കും പുറത്തിരിക്കണം. അയര്‍ലന്‍ഡിന് എതിരെ രണ്ട് മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇതില്‍ എത്ര മാറ്റം ടീമില്‍ പ്രതീക്ഷിക്കാം എന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. 

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയും അയര്‍ലന്‍ഡിന് എതിരായ ട്വന്റി20യും ഒരേ സമയമാണ്. ഇതേ തുടര്‍ന്നാണ് രണ്ട് ടീമുകളെ ഇന്ത്യ തെരഞ്ഞെടുത്തത്. ജൂണ്‍ 26നും 28നുമാണ് മത്സരം. ഡബ്ലിനിലാണ് രണ്ട് ട്വന്റി20യും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്