കായികം

'ഇന്ത്യയുടെ പദ്ധതികളില്‍ ഷമി ഇല്ല'; ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇടം നേടില്ലെന്ന് ആശിഷ് നെഹ്‌റ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ പേസര്‍ മുഹമ്മദ് ഷമി ഇടം പിടിക്കില്ലെന്ന പ്രവചനവുമായി മുന്‍ താരം ആശിഷ് നെഹ്‌റ. എന്നാല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഷമി കളിക്കുമെന്നും നെഹ്‌റ പറയുന്നു. 

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പ്ലാനുകളില്‍ മുഹമ്മദ് ഷമി ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഷമിയുടെ പ്രാപ്തി എന്തെന്ന് നമുക്ക് അറിയാവുന്നതാണ്. അതിനാല്‍ മാനേജ്‌മെന്റിന് താത്പര്യം ഉണ്ടെങ്കില്‍ മാത്രമാവും ഷമി ലോകകപ്പ് ടീമിലേക്ക് എത്തുക. ടെസ്റ്റില്‍ ഷമി കളി തുടരും. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമിക്കുന്നത് എങ്കിലും ഉറപ്പായും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഷമിയെ പരിഗണിക്കുമെന്നും നെഹ്‌റ പറയുന്നു. 

മീബിയക്ക് എതിരെയാണ് ഷമി അവസാനമായി കളിച്ചത്

ഈ വര്‍ഷം നമുക്ക് അധികം ഏകദിനങ്ങളില്ല. നിലവില്‍ ഐപിഎല്‍ കഴിഞ്ഞ് ഇടവേളയിലാണ് ഷമി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ശേഷം ഏകദിനത്തിലും ഷമിയെ കളിപ്പിക്കാം. ഇംഗ്ലണ്ട് പോലെ ടോപ് ക്വാളിറ്റി വൈറ്റ് ബോള്‍ ടീമിനെതിരെയാണ് കളിക്കുന്നത്. അവരെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മികച്ച ബൗളര്‍മാരെ വേണം. അവിടെ ഉറപ്പായും താന്‍ ഷമിക്കൊപ്പം നില്‍ക്കുമെന്നും നെഹ്‌റ പറഞ്ഞു. 

2021ലെ ട്വന്റി20 ലോകകപ്പില്‍ നമീബിയക്ക് എതിരെയാണ് ഷമി അവസാനമായി കളിച്ചത്. അതിന് ശേഷം ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഷമി എത്തിയിട്ടില്ല. മൂന്ന് ഏകദിനമാണ് ഇംഗ്ലണ്ടിന് എതിരെ ഇന്ത്യ കളിക്കുന്നത്. ജൂലൈ 11ന് പരമ്പര ആരംഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'