കായികം

'ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് മിതാലി രാജ്'; പ്രശംസയുമായി നരേന്ദ്ര മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ പ്രശംസയില്‍ മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുപാട് കായിക താരങ്ങള്‍ക്ക് പ്രചോദനമാണ് മിതാലി രാജ് എന്ന് എന്ന് നരേന്ദ്ര മോദി പറഞ്ഞു. 

ജൂണ്‍ എട്ടിനാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും മിതാലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി മിതാലി രാജിനെ കുറിച്ച് സംസാരിച്ചത്. ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് മിതാലി. മിതാലിയുടെ വിരമിക്കല്‍ പ്രഖ്യാപന വാര്‍ത്ത പലരേയും വിഷമിപ്പിച്ചു. ഒരുപാട് പേര്‍ക്ക് പ്രചോദനമായ താരമാണ് മിതാലി എന്നാണ് മന്‍ കി ബാത്തില്‍ മോദി പറഞ്ഞത്. 

ഏകദിനത്തില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ് മിതാലി. 232 മത്സരങ്ങളില്‍ നിന്ന് നേടിയത് 7805 റണ്‍സ്. ബാറ്റിങ് ശരാശരി 50.68. ടെസ്റ്റില്‍ 699 റണ്‍സ് ആണ് മിതാലി നേടിയത്. കളിച്ചത് 12 ടെസ്റ്റും. ബാറ്റിങ് ശരാശരി 43.68. 89 ട്വന്റിയില്‍ നിന്ന് നേടിയത് 2364 റണ്‍സും. 

2002ലാണ് മിതാലി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. രണ്ട് ഏകദിന ലോകകപ്പില്‍ മിതാലി ഇന്ത്യയെ നയിച്ചു. 16ാം വയസില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞ മിതാലി അരങ്ങേറ്റ ഏകദിനത്തില്‍ 114 റണ്‍സോടെ പുറത്താവാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ