കായികം

ക്രിസ്റ്റ്യാനോ റൊണാൾഡോ പോയാല്‍ നെയ്മര്‍! ബ്രസീല്‍ സൂപ്പര്‍ താരത്തെ നോട്ടമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ദിവസങ്ങളായി അന്തരീക്ഷത്തില്‍ നില്‍ക്കുന്നു. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് പോകാനുള്ള ശ്രമം താരം നടത്തിയതായും എന്നാല്‍ ബാവേറിയന്‍സ് താത്പര്യം കാണിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്നെ മറ്റൊരു വമ്പന്‍മാരായ ചെല്‍സിയിലേക്ക് താരം പോകുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍. 

ക്രിസ്റ്റിയാനോ ക്ലബ് വിട്ടാല്‍ പകരക്കാരനായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെ എത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കച്ചകെട്ടുന്നതായാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. നിലവില്‍ പിഎസ്ജിയില്‍ കളിക്കുന്ന നെയ്മറിനെ പ്രതീക്ഷിക്കുന്ന പ്രതിഫലം കിട്ടിയാല്‍ ഫ്രഞ്ച് കരുത്തര്‍ കൈമാറുമെന്നാണ് വിവരം. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി പിഎസ്ജിയിലുള്ള നെയ്മറിന് ടീമിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. മാത്രമല്ല റയല്‍ മാഡ്രിഡിലേക്ക് പോകാനുള്ള തീരുമാനം മാറ്റി കെയ്‌ലിയന്‍ എംബാപ്പെ പുതിയ കരാര്‍ ഒപ്പിട്ടതും ഒപ്പം സാക്ഷാല്‍ മെസ്സിയുടെ സാന്നിധ്യവും പിഎസ്ജിയെ നെയ്മറില്‍ താത്പര്യം കുറച്ചതായും വാര്‍ത്തകളുണ്ട്. പിഎസ്ജിയില്‍ നെയ്മറും എംബാപ്പെയും അത്ര നല്ല ടേംസിലല്ലാത്തതും താരത്തിന്റെ ക്ലബ് വിടല്‍ വേഗത്തിലാക്കും. 

കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിതമായാണ് പഴയ തട്ടകത്തിലേക്ക് യുവന്റസില്‍ നിന്ന് ക്രിസ്റ്റ്യാനോ എത്തിയത്. എന്നാല്‍ ടീമില്‍ പ്രതീക്ഷിച്ച ചലനങ്ങള്‍ സൃഷ്ടിക്കാന്‍ താരത്തിന് സാധിച്ചില്ല. മാത്രമല്ല ടീം ക്യാപ്റ്റന്‍ ഹാരി മഗ്വെയറുമായുള്ള പടലപ്പിണക്കങ്ങളും തിരിച്ചടിയായി. ക്യാപ്റ്റന്‍സി സബന്ധിച്ച തര്‍ക്കം മഗ്വെയറെ അസ്വസ്ഥനാക്കിയെന്നും ഡ്രസിങ് റൂമില്‍ രണ്ട് ചേരിയായി കളിക്കാര്‍ മാറിയെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പുതിയ പരിശീലകനായി എറിക് ടെന്‍ ഹാഗ് ചുമതലയേറ്റ സാഹചര്യത്തില്‍ ടീമില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള ശ്രമത്തിലാണ് ക്രിസ്റ്റിയാനോ. ബയേണ്‍ വാതില്‍ അടച്ചതിനാല്‍ ചെല്‍സി, തന്റെ ബാല്യകാല ക്ലബ് സ്‌പോര്‍ട്ടിങ് ടീമുകളിലേക്കാണ് താരം നോട്ടമിടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്