കായികം

സെഞ്ചുറിക്ക് പിന്നാലെ 5 വിക്കറ്റ് നേട്ടം, ലങ്കയെ തകര്‍ത്ത് ജഡേജ, 174ന് പുറത്ത്; ഫോളോഓണ്‍

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക 174 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ ഇന്ത്യക്ക് 400 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. 174 റണ്‍സിന് ഓള്‍ഔട്ടായ ശ്രീലങ്കയെ ഇന്ത്യ ഫോളോഓണ്‍ ചെയ്യിച്ചു. 

സെഞ്ചുറി നേട്ടത്തിന് പിന്നാലെ അഞ്ച് വിക്കറ്റും വീഴ്ത്തി രവീന്ദ്ര ജഡേജ മികവ് കാണിക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ 175 റണ്‍സ് നേടിയിരുന്നു. ബൂമ്രയും അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. 

61 റണ്‍സ് നേടിയ നിസങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. നിസങ്ക ഒഴികെ മറ്റൊരു ലങ്കന്‍ താരവും 30ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയില്ല. വാലറ്റത്തെ ലങ്കയുടെ നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. 29 റണ്‍സ് നേടിയ ചരിത അസലങ്കയാണ് ലങ്കയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ദിമുത് കരുണരത്‌നെ 28 റണ്‍സും എയ്ഞ്ചലോ മാത്യുസ് 22 റണ്‍സും നേടി പുറത്തായി. 

ഫോളോ ഓണ്‍ ചെയ്ത് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 9 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ലഹിരു തിരിമന്നയെ 9 പന്തില്‍ ഡക്കാക്കി ആര്‍ അശ്വിന്‍ മടക്കി. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്കയ്ക്ക് ഇനിയും 390 റണ്‍സ് വേണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി