കായികം

വിസ വൈകുന്നത് പാക് വംശജനായതിനാല്‍; മൊയിന്‍ അലിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം നഷ്ടം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉദ്ഘാടന മത്സരത്തില്‍ ഓള്‍റൗണ്ടര്‍ മൊയിന്‍ അലിക്ക് കളിക്കാനാവില്ല. വിസ പാസാവാത്തതിനെ തുടര്‍ന്ന് മൊയിന്‍ അലിക്ക് ഇതുവരെ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താനായിട്ടില്ല. 

മാര്‍ച്ച് 26നാണ് ഐപിഎല്ലിലെ ഉദ്ഘാടന മത്സരം. ഇവിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന വിദേശ താരങ്ങള്‍ക്ക് മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം എന്നാണ് ചട്ടം. 

മൊയിന്‍ അലി മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം

മൊയിന്‍ അലിക്ക് മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം എന്നതിനാല്‍ ചെന്നൈയുടെ സീസണിലെ ആദ്യ മത്സരം ഇംഗ്ലണ്ട് താരത്തിന് നഷ്ടമാവുമെന്ന് ഉറപ്പായി. ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥനും ഇക്കാര്യം സ്ഥിരീകരിച്ചു. 

ചെന്നൈ സൂപ്പര്‍ കിങ്‌സും ബിസിസിഐയും മൊയിന്‍ അലിക്ക് വിസ ലഭിക്കുന്നതിനായി ഇടപെടുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. പാകിസ്ഥാന്‍ വംശജരുടെ വിസ പാസാക്കുന്നതില്‍ പ്രത്യേക നടപടി ക്രമങ്ങള്‍ ഉള്ളതിനാലാണ് വൈകുന്നത് എന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി. 

പാകിസ്ഥാനില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ് മൊയിന്‍ അലിയുടെ മുത്തച്ഛന്‍. പാക് അധിനിവേശ കശ്മീരില്‍ നിന്നാണ് ഇവര്‍ ഇംഗ്ലണ്ടിലേക്ക് പോയത്. എന്നാല്‍ ഇംഗ്ലണ്ടിലാണ് മൊയിന്‍ അലി ജനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി