കായികം

പെനാല്‍റ്റി തടുത്തിട്ടും രക്ഷയില്ല; ബഹ്‌റിനോട് അവസാന നിമിഷം സമനില കൈവിട്ട് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

മനാമ: ബഹ്‌റിന് എതിരായ സൗഹൃദ മത്സരത്തില്‍ അവസാന നിമിഷം സമനില കൈവിട്ട് ഇന്ത്യ. ബഹ്‌റിന് അനുകൂലമായ പെനാല്‍റ്റിയും തടുത്തിട്ട് ഇന്ത്യ മികവ് കാണിച്ചെങ്കിലും 88ാം മിനിറ്റിലെ ഹുമൈദാന്റെ ഗോളിന് തടയിടാനായില്ല. 

കളിയുടെ ഏഴാം മിനിറ്റിലാണ് ബഹ്‌റിന് അനുകൂലമായി പെനാല്‍റ്റി വരുന്നത്. ബോക്‌സിനുള്ളില്‍ വെച്ച് സന്ദേശ് ജിങ്കാന്റെ കയ്യില്‍ പന്ത് തട്ടിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ പെനാല്‍റ്റി തടുത്തിടാന്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് കഴിഞ്ഞു. 

37ാം മിനിറ്റില്‍ മുഹമ്മദ് അല്‍ ഹര്‍ദാനാണ് ആദ്യ ഗോള്‍ ബഹ്‌റിന് വേണ്ടി കൊണ്ടുവന്നത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് ബഹ്‌റിന്‍ മുന്നിട്ട് നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രാഹുല്‍ ഭേക്കേയിലൂടെ ഇന്ത്യ സമനില പിടിച്ചു. ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍.

0-7 ആയി ബഹ്‌റിന്റെ വിജയ കണക്ക്

ബഹ്‌റിനെ ഇതുവരെ ഫുട്‌ബോളില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 0-7 എന്നതാണ് ബഹ്‌റിന്റെ ഇന്ത്യക്ക് മേലുള്ള വിജയ കണക്ക്. 1982ല്‍ ബഹ്‌റിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതാണ് ഇന്ത്യക്ക് ആകെ പറയാനുള്ള നേട്ടം. 

അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് അരങ്ങേറ്റം കുറിച്ച് ഇറങ്ങിയത്. മലയാളി താരം വിപി സുഹൈറും ഡാനിഷ് ഫറൂഖും സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇടം നേടി. 56ാം മിനിറ്റില്‍ സുഹൈറിനെ പിന്‍വലിച്ച് പകരം അനിരുദ്ധ് ഥാപ്പയെ സ്റ്റിമാക് ഗ്രൗണ്ടിലേക്ക് ഇറക്കി. നയോറാം റോഷന്‍ സിങ്, അനികേത് ജാദവ്, അന്‍വര്‍ അലി എന്നിവര്‍ രണ്ടാം പകുതിയില്‍ പകരക്കാരായി ഇറങ്ങി. സൗഹൃദ മത്സരത്തില്‍ മാര്‍ച്ച് 26ന് ഇന്ത്യ ബെലാറസിനെ നേരിടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി