കായികം

ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്ത്, അവസാന പന്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് ജയം; തിരിച്ചടിയായി ദീപ്തിയുടെ നോബോള്‍

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ഏകദിന ലോകകപ്പില്‍ നിന്ന് സെമി കാണാതെ ഇന്ത്യ പുറത്ത്. നിര്‍ണായകമായ അവസാന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോടെ മൂന്ന് വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരശീല വീണത്. അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവിലാണ് ഇന്ത്യയുടെ സാധ്യതകള്‍ സൗത്ത് ആഫ്രിക്ക തല്ലിക്കെടുത്തിയത്. 

ഇന്ത്യ മുന്‍പില്‍ വെച്ച 275 റണ്‍സ് പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ജയം പിടിച്ചു. അവസാന ഓവറില്‍ ദീപ്തി ശര്‍മ നോബോള്‍ എറിഞ്ഞതും ഇന്ത്യക്ക് വിനയായി. സൗത്ത് ആഫ്രിക്കയുടെ മിക്‌നോണിനെ ഈ പന്തില്‍ ഹര്‍മന്‍ ലോങ് ഓണില്‍ വെച്ച് കയ്യിലൊതുക്കിയെങ്കിലും നോബോള്‍ ആയതോടെ ഇന്ത്യക്ക് തിരിച്ചടിയായി. 

അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ റണ്‍ഔട്ട്

അവാസാന ഓവറില്‍ 7 റണ്‍സ് ആണ് സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ റണ്‍ഔട്ട് സൃഷ്ടിച്ച് സൗത്ത് ആഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാനും ഇന്ത്യക്കായി. എന്നാല്‍ ബൗണ്ടറി വഴങ്ങിയില്ലെങ്കിലും സിംഗിളുകള്‍ എടുക്കാന്‍ സാധിച്ചതോടെ സൗത്ത് ആഫ്രിക്കയ്ക്ക് കഴിഞ്ഞതോടെ അവര്‍ ജയം പിടിച്ചു. 

ഫോട്ടോ: എഎഫ്പി

രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ച ലാറ ഗുഡാല്‍-ലൗറ സഖ്യമാണ് ഇന്ത്യയുടെ കൈകളില്‍ നിന്ന് കളി തട്ടിയെടുത്തത്. സൗത്ത് ആഫ്രിക്കയുടെ സ്‌കോര്‍ 139 റണ്‍സില്‍ എത്തിയപ്പോഴാണ് ഈ സഖ്യം പിരിഞ്ഞത്. ലൗറ 79 പന്തില്‍ നിന്ന് 80 റണ്‍സ് എടുത്തു. ലാറ ഗൂഡല്‍ 49ന് റണ്‍സിന് പുറത്തായി. മിഗ്നോന്‍ പ്രീസ് അര്‍ധ ശതകത്തോടെ പുറത്താവാതെ നിന്നു. 

ഗ്രൂപ്പില്‍ അഞ്ചാമതാണ് ഇന്ത്യ. ഇന്ന് ജയിച്ചിരുന്നെങ്കില്‍ നാലാമത് ഫിനിഷ് ചെയ്യാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 274 റണ്‍സ് ആണ്് കണ്ടെത്തിയത്. സ്മൃതി മന്ദാന, ഷഫലി വര്‍മ, മിതാലി എന്നിവര്‍ ഇന്ത്യക്കായി അര്‍ധ ശതകം കണ്ടെത്തി. 84 പന്തില്‍ നിന്ന് 71 റണ്‍സ് ആണ് സ്മൃതി മന്ദാനയുടെ ബാറ്റില്‍ നിന്ന് വന്നത്. 46 പന്തില്‍ നിന്ന് ഷഫലി 53 റണ്‍സ് എടുത്തു. ഓപ്പണിങ്ങില്‍ ഇവര്‍ 91 റണ്‍സ് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്