കായികം

മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം; ആഷ്ടൻ ആ​ഗറിന് കോവിഡ്; ഓസ്ട്രേലിയക്ക് തിരിച്ചടി 

സമകാലിക മലയാളം ഡെസ്ക്

ലാഹോർ: പകിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ന് തുടങ്ങാനിരിക്കെ ഓസ്ട്രേലിയൻ ടീമിന് വീണ്ടും തിരിച്ചടി. പരമ്പരയിലെ ആദ്യ മത്സരം ഇന്നാണ്. പോരാട്ടം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഓസീസ് താരം ആഷ്ടൻ ആ​ഗറിന് കോവിഡ് സ്ഥിരീകരിച്ചു. 

ലാഹോറിൽ ഏകദിന മത്സരം തുടങ്ങുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ഫലം പോസിറ്റീവായത്. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഓസീസ് താരമാണ് ആ​ഗർ. നേരത്തെ ജോഷ് ഇംഗ്ലിസും കോവിഡ് പോസിറ്റീവാണെന്ന് വാർത്ത വന്നിരുന്നു. ഇതോടെ ഇരു താരങ്ങൾക്കും ഏകദിന പരമ്പരയിൽ കളിക്കാനാകില്ല. ഇരുവരും ഐസൊലേഷനിലാണ്.

കഴിഞ്ഞ ​ദിവസം മിച്ചൽ മാർഷിന് പരിക്ക് കാരണം പരമ്പര നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒറ്റയടിക്ക് മൂന്ന് താരങ്ങളുടെ സേവനം ടീമിന് നഷ്ടമായതോട ഓസ്ട്രേലിയയ്ക്ക് 14 അംഗങ്ങളിൽ നിന്ന് വേണം അവരുടെ അന്തിമ ഇലവനെ തിരഞ്ഞെടുക്കാൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്