കായികം

'സെഞ്ചുറിക്കായി സ്‌ട്രൈക്ക് വേണോ എന്ന് ഞാന്‍ ചോദിച്ചു'; വാര്‍ണര്‍ നല്‍കിയ മറുപടി വെളിപ്പെടുത്തി റോവ്മാന്‍ പവല്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി, പ്ലേയിങ് ഇലവനില്‍ അവസരം നിഷേധിച്ച തന്റെ മുന്‍ ഫ്രാഞ്ചൈസിക്ക് എതിരെ സെഞ്ചുറിയടിച്ച് വാര്‍ണര്‍ മറുപടി നല്‍കുമെന്ന് തോന്നിച്ചു. എന്നാല്‍ അവസാന ഓവറില്‍ 19 റണ്‍സ് അടിച്ചെടുത്ത് റോവ്മാന്‍ പവല്‍ നിറഞ്ഞപ്പോള്‍ സെഞ്ചുറിയിലേക്ക് എത്താന്‍ വാര്‍ണറിനായില്ല. 

എന്നാല്‍ സ്‌ട്രൈക്ക് കൈമാറണോ എന്ന് താന്‍ വാര്‍ണറിനോട് ചോദിച്ചതായാണ് റോവ്മാന്‍ പവല്‍ വെളിപ്പെടുത്തുന്നത്. സെഞ്ചുറിയിലേക്ക് എത്താന്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറണോ എന്ന് ഞാന്‍ വാര്‍ണറിനോട് ചോദിച്ചു. ശ്രദ്ധിക്കൂ, അങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. നിനക്ക് കഴിയുന്നത്ര ദൂരേക്ക് അടിച്ച് പറത്തുകയാണ് വേണ്ടത് എന്നാണ് വാര്‍ണര്‍ മറുപടി നല്‍കിയത്. ഞാന്‍ അത് പോലെ ചെയ്തു, റോവ്മാന്‍ പവല്‍ പറയുന്നു. 

35 പന്തില്‍ നിന്ന് 67 റണ്‍സ് ആണ് റോവ്മാന്‍ പവല്‍ അടിച്ചെടുത്തത്. അഞ്ചാം സ്ഥാനത്ത് തന്നെ ബാറ്റിങ്ങിന് ഇറക്കാന്‍ എങ്ങനെയാണ് ഋഷഭ് പന്തിനെ കൊണ്ട് സമ്മതിപ്പിച്ചത് എന്നും റോവ്മാന്‍ പവല്‍ വെളിപ്പെടുത്തുന്നു. 

ഞാന്‍ ഋഷഭ് പന്തിനോട് സംസാരിച്ചു. എവിടെയാണ് എനിക്ക് ബാറ്റ് ചെയ്യാന്‍ താത്പര്യം എന്ന് പന്ത് ചോദിച്ചു. എന്നില്‍ വിശ്വസിക്കു, 5ാമത് ബാറ്റ് ചെയ്യാന്‍ വിടു എന്നാണ് ഞാന്‍ പന്തിനോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തോടെ സ്പിന്നിന് എതിരെ കളിക്കാനുള്ള എന്റെ പ്രാപ്തി വര്‍ധിച്ചതായും താന്‍ പന്തിനെ ബോധ്യപ്പെടുത്തിയതായി റോവ്മാന്‍ പവല്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ