കായികം

ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി മുംബൈ, അഞ്ച് റൺസിന്റെ വിജയം

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് റൺസിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 177 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ​ഗുജറാത്തിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനായുള്ളൂ. പട്ടികയിൽ ഒന്നാമതുള്ള ​ഗുജറാത്തിനെ കീഴ്പെടുത്തി സീസണിലെ രണ്ടാം വിജയമാണ് മുംബൈ നേടിയത്. ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ. 

​ഗംഭീര തുടക്കത്തോടെയാണ് ​ഗുജറാത്ത് ബാറ്റിങ് ആരംഭിച്ചത്. വൃദ്ധിമാന്‍ സാഹ (55)യുടേയും ശുഭ്മാന്‍ ഗില്ലിന്റേയും (52) മിന്നും അർധസെഞ്ച്വറിയിലൂടെ ​ഗുജറാത്ത് വിജയപ്രതീക്ഷ നൽകി. ഒന്നാം വിക്കറ്റില്‍ 106 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. അശ്വിന്റെ ബോളിൽ വൃദ്ധിമാന്‍ സാഹയും ശുഭ്മാന്‍ ഗില്ലും മടങ്ങിയതോടെ ​ഗുജറാത്തിന്റെ തകർച്ചയും ആരംഭിച്ചു. പിന്നീട് വന്നവരിൽ ഹാർദിക് പാണ്ഡ്യ (24) മാത്രമാണ് ഭേ​ദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 

സായ് സുദര്‍ശന്‍ (14), രാഹുല്‍ തെവാട്ടിയ (3) എന്നിവര്‍ നിരാശപ്പെടുത്തി. 14 ബോളിൽ നിന്ന് 19 റൺസ് നേടി ഡേവിഡ് മില്ലര്‍ ശ്രമം നടത്തിയെങ്കിലും ​ഗുജറാത്തിനെ വിജയിപ്പിക്കാനായില്ല. തോല്‍വിയോടെ ഗുജറാത്തിന്റെ പേഓഫ് സാധ്യതകള്‍ വൈകി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (29 പന്തില്‍ 45), രോഹിത് ശര്‍മ (28 പന്തില്‍ 43), ടിം ഡേവിഡ് ( പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ചൂടല്ലേ... അല്‍പം സംരക്ഷണം കണ്ണിനും ആകാം