കായികം

''150 കിമീ വേഗതയില്‍ എറിഞ്ഞിട്ടും ഇന്ത്യന്‍ ടീമിലെത്താതെ പോയ ബൗളറുണ്ടോ? ബുമ്രയ്‌ക്കൊപ്പം ഉമ്രാനും ഓസ്‌ട്രേലിയയിലേക്ക് പറക്കണം''

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്വന്റി20 ലോകകപ്പിനായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറക്കുമ്പോള്‍ ഉമ്രാന്‍ മാലിക്കും ടീമിലുണ്ടാവണം എന്ന് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. 150 കിമീ വേഗതയില്‍ പന്തെറിഞ്ഞിട്ടും രാജ്യത്തിനായി കളിക്കാതെ പോയ ഒരു താരത്തിന്റെ പേര് പറയാനാവുമോ എന്നാണ് ഹര്‍ഭജന്‍ ചോദിക്കുന്നത്. 

ഇന്ത്യന്‍ ടീമിലേക്ക് ഉമ്രാനെ എടുക്കുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. എന്നാല്‍ സെലക്ഷന്‍ കമ്മറ്റിയില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഉറപ്പാനെ ഉമ്രാനെ ടീമില്‍ ഉള്‍പ്പെടുത്തും. ഓസ്‌ട്രേലിയയിലെ ട്വന്റി20 ലോകകപ്പില്‍ ബുമ്രയ്‌ക്കൊപ്പം ഉമ്രാനും പന്തെറിയണം എന്ന് ഹര്‍ഭജന്‍ സിങ് പറയുന്നു. 

ഉമ്രാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരുപാട് യുവാക്കള്‍ക്ക് പ്രചോദനം നല്‍കാന്‍ പോകുന്ന താരമാണ് ഉമ്രാന്‍. ഐപിഎല്ലിലെ ഉമ്രാന്റെ പ്രകടനം അവിശ്വസനീയമാണ്. ലോകോത്തര താരങ്ങള്‍ക്കെതിരെയാണ് ഐപിഎല്ലില്‍ ഉമ്രാന്‍ പന്തെറിയുന്നത്. ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്റേഴ്‌സിനെതിരേയും പന്തെറിയുന്നു. 

രാജ്യാന്തര ക്രിക്കറ്റില്‍ സമ്മര്‍ദം കൂടുതലാണ്. ഓസീസിനെതിരെ കളിക്കുമ്പോഴായാലും നെതര്‍ലന്‍ഡ്‌സിനെ എതിരെ കളിക്കുമ്പോഴായാലും സമ്മര്‍ദമുണ്ടാവും. അത് അതിജീവിച്ചാല്‍ മാത്രമാണ് നല്ലൊരു ക്രിക്കറ്ററായി മാറാനാവുക. ഉമ്രാന് ഇതെല്ലാം മനസിലാക്കാനാവും എന്ന് കരുതുന്നു. ഭാവിയുടെ വാഗ്ദാനമാണ് ഉമ്രാന്‍ എന്നും ഹര്‍ഭജന്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം