കായികം

ടെസ്റ്റ് ടീമിനൊപ്പം ദ്രാവിഡ് ഇംഗ്ലണ്ടിലേക്ക്, ട്വന്റി20 ടീമിനൊപ്പം ലക്ഷ്മണ്‍; ഇന്ത്യ രണ്ട് സംഘത്തെ പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനും സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയ്ക്കുമായി ഇന്ത്യ രണ്ട് സംഘത്തെ തെരഞ്ഞെടുത്തേക്കും. രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം ലണ്ടനിലേക്ക് പോകുമ്പോള്‍ ട്വന്റി20 ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മണ്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20യില്‍ പ്രധാന താരങ്ങള്‍ ഉണ്ടായേക്കില്ല. 

അഞ്ച് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ കളിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ ടീം പ്രഖ്യാപനം നടത്തി കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ മെയ് 23ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനും സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി20ക്കും രണ്ട് ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത. 

രണ്ട് പരിശീലക സംഘത്തേയും പ്രഖ്യാപിക്കുമ്പോള്‍ നിലവില്‍ എന്‍സിഎ തലവനായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തും. ജൂണ്‍ 15,16 തിയതികളിലായാണ് ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ഇംഗ്ലണ്ട് ടീമിന് നേരത്തെ ഇംഗ്ലണ്ടിലേക്ക് പോകേണ്ടതുണ്ട് എന്നതിനാലാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20ക്കായി മറ്റൊരു ടീമിനെ പ്രഖ്യാപിക്കുന്നത് പരിഗണിക്കുന്നത്. 

ശിഖര്‍ ധവാന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനും ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമായേക്കും. സഞ്ജു, ഋതുരാജ്, ഇഷാന്‍ കിഷന്‍, ഉമ്രാന്‍ മാലിക് എന്നിവരും സൗത്ത് ആഫ്രക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ ഇടം നേടിയേക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്