കായികം

തുടക്കം മുതല്‍ ധോനി ക്യാപ്റ്റനായിട്ടും കാര്യമില്ല, ഇത് പ്രാപ്തിയില്ലാത്ത ടീം: ഹര്‍ഭജന്‍ സിങ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സീസണ്‍ മുഴുവന്‍ ധോനിയാണ് നയിച്ചിരുന്നത് എങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്താവുമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ പാകത്തിലുള്ള ടീം ചെന്നൈക്ക് ഇല്ല എന്നതാണ് ഹര്‍ഭജന്‍ സിങ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 

ധോനി ടീമിന്റെ ക്യാപ്റ്റനായി തുടര്‍ന്നിരുന്നെങ്കില്‍ ചെന്നൈക്ക് അതിന്റെ ഗുണം ലഭിക്കുമായിരുന്നു. പോയിന്റ് ടേബിളില്‍ മുകളിലും ചെന്നൈയെ കാണാമായിരുന്നു. എന്നാല്‍ അപ്പോഴും പ്ലേഓഫിലേക്ക് കടക്കാന്‍ ചെന്നൈക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. കാരണം അതിന് പ്രാപ്തമായ ടീം ചെന്നൈക്ക് ഇല്ല. ശക്തമായ ബൗളിങ് യൂണിറ്റ് അവര്‍ക്ക് ഇല്ല. വിക്കറ്റ് വീഴ്ത്തുന്ന ബൗളറായ ദീപക് ചഹര്‍ പരിക്കേറ്റ് പുറത്താണ്. ബാറ്റേഴ്‌സും നന്നായി കളിക്കുന്നില്ല, ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാണിച്ചു. 

ചെന്നൈയില്‍ കളിക്കുന്ന ആനുകൂല്യം ലഭിച്ചിരുന്നു എങ്കില്‍ അത് വലിയ വ്യത്യാസം കൊണ്ടുവന്നാനെ. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ലഭിച്ചിരുന്നു എങ്കില്‍ ചെന്നൈ പ്ലേഓഫിലേക്ക് യോഗ്യത നേടിയാനെ. കാരണം ഹോം ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ അവരുടെ കളി വ്യത്യസ്തമാണ്. ഹോം ഗ്രൗണ്ടില്‍ ഡല്‍ഹിയും മുംബൈയും കരുത്തരാണ് എന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാണിച്ചു. 

2008 മുതല്‍ 56 ഐപിഎല്‍ മത്സരങ്ങളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ചിദംബരം സ്റ്റേഡിയത്തില്‍ കളിച്ചത്. അതില്‍ 40ലും ജയം പിടിക്കാന്‍ ധോനിയുടെ സംഘത്തിന് കഴിഞ്ഞു. ഇത് ഹോം ഗ്രൗണ്ടില്‍ കളിക്കുമ്പോഴുള്ള ചെന്നൈയുടെ ശക്തി വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു