കായികം

കാർത്തിക് കളിക്കുന്നത് സംശയത്തിൽ; ബം​ഗ്ലാദേശിനെതിരെ ഋഷഭ് പന്ത്?

സമകാലിക മലയാളം ഡെസ്ക്

അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിനായി നാളെ ഇന്ത്യ ബം​ഗ്ലാദേശിനെ നേരിടാനിറങ്ങും. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തു പോയ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക് നാളെ കളിക്കുന്ന കാര്യം സംശയത്തിലായി. ഇതോടെ കാർത്തികിന് പകരം ഋഷഭ് പന്തിന് പ്ലെയിങ് ഇലവനിലേക്ക് എത്താൻ അവസരം ലഭിച്ചേക്കും. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ വേദനയെ തുടർന്ന് കാർത്തിക് ഗ്രൗണ്ട് വിട്ടിരുന്നു. 16ാം ഓവർ മുതൽ പകരക്കാരനായെത്തിയ ഋഷഭ് പന്താണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിക്കറ്റ് കീപ്പറായത്. ഓസ്ട്രേലിയയിലെ കാലാവസ്ഥയാണ് ദിനേഷ് കാർത്തിക്കിന്റെ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമെന്നാണു റിപ്പോർട്ടുകൾ.

ടി20 ലോകകപ്പിൽ ബാറ്ററെന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ ദിനേഷ് കാർത്തിക്കിന് സാധിച്ചിട്ടില്ല. മൂന്നിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് താരാം ബാറ്റിങിന് ഇറങ്ങിയത്. പാകിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിൽ‌ കാർത്തിക്ക് ഒരു റൺസ് മാത്രമാണു നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 15 പന്തുകൾ നേരിട്ട് ആറ് റൺസുമായി മടങ്ങി. നെതർലൻഡ്സിനെതിരെ കാർത്തികിന് ബാറ്റിങിന് അവസരവും ലഭിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്