കായികം

'ദീപ്തിയാവാന്‍ ധൈര്യം വേണം, എല്ലാവര്‍ക്കും കഴിയില്ല'; സ്റ്റബ്‌സിനെ റണ്‍ഔട്ട് ആക്കാതെ ദീപക് ചഹര്‍ 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ക്രീസ് ലൈനിന് പുറത്ത് നിന്നിട്ടും സൗത്ത് ആഫ്രിക്കന്‍ താരം സ്റ്റബ്‌സിനെ റണ്‍ഔട്ട് ആക്കാതെ ദീപക് ചഹര്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി20യിലാണ് സ്റ്റബ്‌സിനെ പുറത്താക്കാനുള്ള അവസരം ദീപക് ചഹര്‍ ഉപയോഗിക്കാതിരുന്നത്. 

ഇന്ത്യന്‍ വനിതാ സ്പീന്നര്‍ ദീപ്തി ശര്‍മ ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് ഡീനിനെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ഔട്ട് ആക്കിയത് വലിയ വിവാദത്തിന് തിരികൊളുത്തുകയുണ്ടായി. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 16ാം ഓവറില്‍ അത്തരമൊരു അവസരം ദീപക് ചഹറിന്റെ മുന്‍പിലേക്ക് എത്തിയിട്ടും താരം അതിന് തയ്യാറായില്ല. 

ചഹര്‍ തന്റെ റണ്‍അപ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ സ്റ്റബ്‌സ് ക്രീസ് ലൈനിന് പുറത്തെത്തി. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചഹര്‍ റണ്‍അപ്പിനായി മടങ്ങി. ദീപക് ചഹറിന്റെ തീരുമാനത്തെ കളിയാക്കിയുള്ള ചിരിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്ന് വന്നതും. 

ദീപക് ചഹറിന്റെ തീരുമാനം ശരിയാണെന്നും അല്ലെന്നും പറഞ്ഞുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. ദീപ്തി ശര്‍മയാവാന്‍ ധൈര്യം വേണം. എല്ലാവര്‍ക്കും അവളെ പോലെയാവാന്‍ കഴിയില്ല എന്നെല്ലാമാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ