കായികം

ട്വന്റി20 ലോകകപ്പ്; സെമി ഫൈനലില്‍ ആരൊക്കെ? സച്ചിന്റെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിന്റെ ആവേശത്തില്‍ ക്രിക്കറ്റ് ലോകം നില്‍ക്കെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ സെമിയില്‍ എത്തുമെന്നാണ് സച്ചിന്റെ പ്രവചനം. 

ഇന്ത്യ ചാമ്പ്യനാവണം എന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ടോപ് 4 ടീമുകളെ പറയാന്‍ പറഞ്ഞാല്‍ പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരെയാണ് ഞാന്‍ പറയുക. കറുത്ത കുതിരകളാണ് ന്യൂസിലന്‍ഡ്. സൗത്ത് ആഫ്രിക്കയേയും കരുതിയിരിക്കണം. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ സൗത്ത് ആഫ്രിക്കയെ സാഹചര്യങ്ങളോട് സമാനമാണ് ഓസ്‌ട്രേലിയയിലെ കാലാവസ്ഥയും. ഈ സാഹചര്യങ്ങള്‍ സൗത്ത് ആഫ്രിക്കയ്ക്ക് പരിചിതമാണ്, സച്ചിന്‍ പറയുന്നു. 

ഇന്ത്യയുടെ കിരീടം ചൂടാനുള്ള സാധ്യതയും വലുതാണ്. സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ബുമ്രയെ പോലൊരു ബൗളറുടെ അഭാവം ഇന്ത്യയെ ബാധിക്കും. എന്നാല്‍ ബുമ്ര ഇല്ല എന്നത് അംഗീകരിച്ച് ഇന്ത്യ മുന്നോട്ട് പോയി കഴിഞ്ഞു. അത് പോസിറ്റീവ് കാര്യമാണ്. കാരണം തിരിച്ചടികള്‍ ഉണ്ടാവുമ്പോള്‍ അതില്‍ തളയപ്പെട്ട് നില്‍ക്കരുത്. 

ബുമ്രയുടെ പകരക്കാരനായ ഷമി പരിചയസമ്പത്ത് നിറഞ്ഞ താരമാണ്, പ്രാപ്തനാണ്. ഷമിയുടെ മികവ് നമ്മള്‍ കണ്ടതാണ്. ബുമ്രയ്ക്ക് പകരമാവാന്‍ തനിക്ക് കഴിയും എന്ന് ഷമി തെളിയിക്കുകയുമാണ് എന്നും സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'