കായികം

'കേരളത്തെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കു'; സഞ്ജുവിനെ തഴയുന്നതില്‍ എസ് ശ്രീശാന്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസണിനോട് മുന്‍ താരം എസ് ശ്രീശാന്ത്.ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടത് ചൂണ്ടി ഉയര്‍ന്ന ചോദ്യത്തിനാണ് ശ്രീശാന്തിന്റെ മറുപടി. രഞ്ജിയിലും വിജയ് ഹസാരെയിലുമെല്ലാം സഞ്ജു കേരളത്തെ ജയത്തിലേക്ക് നയിച്ചാല്‍ കേരളാ താരങ്ങള്‍ ടോപിലേക്ക് എത്തുമെന്ന് ശ്രീശാന്ത് പറഞ്ഞു. 

ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. പണവും പ്രശസ്തിയും എല്ലാം ഐപിഎല്‍ നല്‍കും. എന്നല്‍ ഏതൊരു താരവും തങ്ങളുടെ ഡൊമസ്റ്റിക് ടീമിന് വേണ്ടി മികവ് കാണിക്കണം എന്നാണ് എന്റെ അഭിപ്രായം. സഞ്ജു ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മികവ് കാണിക്കണം. സെഞ്ചുറി നേടിയാല്‍ പോര, ഇരട്ട ശതകം കണ്ടെത്തണം, ശ്രീശാന്ത് പറയുന്നു. 

കേരളാ ടീമിനെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് എത്തിക്കു. വിജയ് ഹസാരെ ട്രോഫി ജയിപ്പിക്കു. ഇതിലൂടെ കേരളാ താരങ്ങളില്‍ ടോപ്പിലേക്ക് എത്തും. സഞ്ജുവാണോ കേരളത്തിലെ ഒരേയൊരു ക്രിക്കറ്റ് താരം? കേരളത്തില്‍ ഒരുപാട് ക്രിക്കറ്റ് താരങ്ങളുണ്ട്. ലോകത്താകമാനമുള്ള മലയാളികള്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നു. 

ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റേഴ്‌സില്‍ നിന്ന് വരുന്ന വെല്ലുവിളിയും സഞ്ജുവിനെ ശ്രീശാന്ത് ഓര്‍മിപ്പിക്കുന്നു. ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരുമുണ്ട്...ഇവര്‍ക്കെല്ലാം വിക്കറ്റിന് പിന്നില്‍ നില്‍ക്കാനാവും. കീപ്പര്‍-ബാറ്റര്‍ കോമ്പിനേഷന്‍ വലുതാണെന്നും ശ്രീശാന്ത് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ