കായികം

ഭുവനേശ്വറിന്റെ മാരക പേസ്; റണ്ണെടുക്കാന്‍ കഷ്ടപ്പെട്ട് ഡല്‍ഹി; ഹൈദരാബാദിന് ലക്ഷ്യം 145 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ചെറിയ സ്‌കോറില്‍ ഒതുക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 144 റണ്‍സില്‍ ഒതുക്കാന്‍ അവര്‍ക്ക് സാധിച്ചു. ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാല്‍ട്ടിനെ ഗോള്‍ഡന്‍ ഡക്കില്‍ ഡല്‍ഹിക്ക് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. 

27 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ടോപ് സ്‌കോറര്‍. അക്ഷര്‍ പട്ടേല്‍ 34 പന്തില്‍ നാല് ഫോറുകള്‍ സഹിതം 34 റണ്‍സും കണ്ടെത്തി. 

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (21), മിച്ചല്‍ മാര്‍ഷ് (25) എന്നിവരാണ് അല്‍പ്പം പിടിച്ചു നിന്ന മറ്റു താരങ്ങള്‍. സര്‍ഫ്രാസ് ഖാന്‍ 10 റണ്‍സ് സ്വന്തമാക്കി. മറ്റാരും രണ്ടക്കം കടന്നില്ല. 

ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. വാഷിങ്ടന്‍ സുന്ദറും ബൗളിങില്‍ തിളങ്ങി. താരം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ടി നടരാജന്‍ ഒരു വിക്കറ്റെടുത്തു. മൂന്ന് താരങ്ങള്‍ റണ്ണൗട്ടായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്