കായികം

പത്ത് വര്‍ഷത്തെ ഇടവേള; ന്യൂസിലന്‍ഡ് ടീം ബംഗ്ലാദേശില്‍ കളിക്കാനെത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ധാക്ക: പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ബംഗ്ലാദേശില്‍ കളിക്കാനെത്തുന്നു. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയുമാണ് ന്യൂസിലന്‍ഡ് ബംഗ്ലാ മണ്ണില്‍ കളിക്കുന്നത്. 

ലോകകപ്പ് പോരാട്ടങ്ങളുടെ മുന്നേടിയായി നടക്കുന്ന ഏകദിന പരമ്പര ഇരുവര്‍ക്കും നിര്‍ണായകമാണ്. 

സെപ്റ്റംബര്‍ 21 മുതലാണ് പര്യടനം. രണ്ട് ഘട്ടമായാണ് പോരാട്ടം തീരുമാനിച്ചിരിക്കുന്നത്. ഏകദിന പരമ്പര ലോകകപ്പ് മുന്‍പും ടെസ്റ്റ് പരമ്പര ലോകകപ്പിനു ശേഷവുമായിരിക്കും കളിക്കുക. 

സെപ്റ്റംബര്‍ 21നാണ് ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം. 23, 26 തീയതികളില്‍ രണ്ടും മൂന്നും മത്സരങ്ങള്‍. ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം നവംബര്‍ 28 മുതല്‍ ഡിസംബര്‍ രണ്ട് വരെ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയും അരങ്ങേറും. 

കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലാണ് ഈ മത്സരം. ബംഗ്ലാദേശിന്റെ പോരാട്ടം ഒക്ടോബര്‍ ഏഴിനു അഫ്ഗാനിസ്ഥാനുമായാണ്. 

ലോകകപ്പില്‍ ഒക്ടോബര്‍ 13നു ന്യൂസിലന്‍ഡും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വരും. ചെന്നൈയില്‍ എംഎ ചിദംബരം സ്റ്റേഡിയമാണ് ഈ പോരാട്ടത്തിന്റെ വേദി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍

'വെടിക്കെട്ട്' ഫോമില്‍ ഓസീസ് കണ്ണുടക്കി; മക്ഗുര്‍ക് ടി20 ലോകകപ്പിന്?

എട മോനെ ഇതാണ് അമേയയുടെ വെയിറ്റ് ലോസ് രഹസ്യം; സിംപിള്‍ ഹെല്‍ത്തി വിഭവം പരിചയപ്പെടുത്തി താരം; വിഡിയോ

'ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്, പക്ഷേ'; സിദ്ധാർഥിനൊപ്പം സിനിമയുണ്ടാകുമോയെന്ന ചോദ്യത്തിന് കിയാരയുടെ മറുപടി