കായികം

4.90 മീറ്റര്‍ ഉയരം താണ്ടി; 4.95ല്‍ പരാജയപ്പെട്ടു; പോള്‍വാള്‍ട്ടില്‍ സ്വര്‍ണം പങ്കിട്ട് കാറ്റിയും നിനയും; മനോഹര കാഴ്ച (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബുഡാപെസ്റ്റ്: കായിക മത്സരങ്ങള്‍ ചിലപ്പോള്‍ ഹൃദ്യമായ ചില പങ്കു വയ്ക്കലുകളുടെ വേദിയാകാറുണ്ട്. ടോക്യോ ഒളിംപിക്‌സ് വനിതാ ഹൈ ജംപില്‍ ഖത്തറിന്റെ മുതാസ് എസ്സ ബര്‍ഷിന്‍, ജിയാന്‍മാര്‍ക്കോ ടംബേരി എന്നിവര്‍ സ്വര്‍ണം പങ്കിട്ടിരുന്നു. സമാന രംഗങ്ങള്‍ക്ക് ഇത്തവണ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും സാക്ഷിയായി. 

വനിതകളുടെ പോള്‍ വാള്‍ട്ട് പോരാട്ടത്തിലാണ് മനോഹര കാഴ്ച. അമേരിക്കയുടെ കാറ്റി മൂണ്‍, ഓസ്‌ട്രേലിയയുടെ നിന കെന്നഡി എന്നിവരാണ് സ്വര്‍ണം പങ്കിട്ടത്. നിലവിലെ ലോക, ഒളിംപിക്‌സ് ജേത്രിയാണ് കാറ്റി മൂണ്‍. 

4.90 മീറ്റര്‍ ഇരുവരും മറികടന്നിരുന്നു. ഇതോടെ 4.95 മറികടക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. എന്നാല്‍ മൂന്ന് ശ്രമത്തിലും ഇരു താരങ്ങളും പരാജയപ്പെട്ടു. ഇതോടെയാണ് സ്വര്‍ണം പങ്കിടാന്‍ തീരുമാനിച്ചത്. ഇതാദ്യമായാണ് ഒരു ഇനത്തില്‍ ഒരേ സമയം രണ്ട് ലോക ചാമ്പ്യന്‍മാര്‍ ഉണ്ടാകുന്നത്. 

4.85 ആണ് കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റി ചാടി സ്വര്‍ണം സ്വന്തമാക്കിയ ഉയരം. ഈ ഉയരം ഇത്തവണ ഇരുവരും അനായാസം മറികടന്നു. പിന്നീട് 4.90 ആക്കിയപ്പോള്‍ അവിടെയും ഇരുവരും വിജയിച്ചു. ഇതോടെയാണ് 4.95 മീറ്റര്‍ ആക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇരുവരും പരാജയപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്