കായികം

തയ്ജുല്‍ ഇസ്ലാമിന്റെ സ്പിന്‍ വലയില്‍ കുരുങ്ങി കിവികള്‍; ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ ജയവുമായി ബംഗ്ലാദേശ്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: കരുത്തരായ ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഒന്നാം ടെസ്റ്റില്‍ വമ്പന്‍ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. 150 റണ്‍സിനാണ് ബംഗ്ലാ കടുവകളുടെ ജയം. രണ്ടിന്നിങ്‌സിലുമായി മികച്ച ബൗളിങ് പുറത്തെടുത്ത തയ്ജുല്‍ ഇസ്ലാമിന്റെ മികവാണ് ബംഗ്ലാദേശിനു മിന്നും ജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തയ്ജുല്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലന്‍ഡ് തകര്‍ച്ച വേഗത്തിലാക്കി. 

ഒന്നാം ഇന്നിങ്‌സില്‍ നേരിയ ലീഡ് സ്വന്തമാക്കിയ ന്യൂസിലന്‍ഡിനു പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ അടിതെറ്റി. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 310 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 338 റണ്‍സും എടുത്തു. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 317 റണ്‍സാണ് കണ്ടെത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 181 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. 

രണ്ടാം ഇന്നിങ്‌സില്‍ 58 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടിം സൗത്തി അവസാന നിമിഷം 24 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 34 റണ്‍സെടുത്തു. സൗത്തിയെ പിന്തുണച്ചു ഒരറ്റത്ത് ഇഷ് സോധി 91 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്തു ചെറുത്തു നിന്നെങ്കിലും അതൊന്നും വിജയത്തിലേക്കെത്തിച്ചില്ല. 

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (105) സെഞ്ച്വറി നേടിയിരുന്നു. മുഷ്ഫിഖര്‍ റഹീം (67), മെഹിദി ഹസന്‍ (50) എന്നിവരും രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനായി തിളങ്ങി. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനായി മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്‍ ശതകം നേടിയിരുന്നു. താരം 104 റണ്‍സെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!