കായികം

ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍? പന്തിന്റെ അഭാവത്തില്‍ സാധ്യതകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് ഐപിഎല്‍ നഷ്ടമാവും എന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെ ഈ വരുന്ന സീസണില്‍ ഡല്‍ഹി ക്യാപിറ്റന്‍സിനെ ആരാവും നയിക്കുക എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. ഡേവിഡ് വാര്‍ണര്‍ക്കാണ് സാധ്യത. 

പരിക്കുകളില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരികെ എത്താന്‍ ആറ് മാസം വരെ പന്തിന് വേണ്ടി വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ ക്യാപ്റ്റനെ തീരുമാനിക്കണം. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് കഴിഞ്ഞിരുന്നു.

മനീഷ് പാണ്ഡേയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയിലെ മറ്റൊരു സീനിയര്‍ താരം. എന്നാല്‍ മനീഷ് പാണ്ഡേ ക്യാപ്റ്റന്‍സിയിലേക്ക് എത്താനുള്ള സാധ്യത വിരളമാണ്. ഋഷഭ് പന്തിന് പകരം മറ്റൊരു യുവ താരത്തെ ക്യാപ്റ്റന്‍സി റോളിലേക്ക് കൊണ്ടുവരാന്‍ ഡല്‍ഹി തീരുമാനിച്ചാല്‍ പൃഥ്വി ഷായ്ക്കും നറുക്ക് വീണേക്കാം. 

ഐപിഎല്ലിന് മുന്‍പ് വരുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ഋഷഭ് പന്തിന് നഷ്ടമാവും. ഫെബ്രുവരി 9നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്