കായികം

മൂന്ന് വ്യത്യസ്ത ജേഴ്സികൾ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ കിറ്റ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി. ടെസ്റ്റ്, ഏകദിനം, ടി20 പോരാട്ടങ്ങൾക്കായി മൂന്ന് വ്യത്യസ്ത ജേഴ്സികളാണ് ആ​ഗോള ബ്രാൻഡായ അഡിഡാസ് പുറത്തിറക്കിയത്. ഈ മാസം ഏഴ് മുതൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ പുതിയ ജേഴ്സി അണിഞ്ഞായിരിക്കും ഇറങ്ങുക. 

ഏകദിന, ടി20 പോരാട്ടങ്ങൾക്കായി കടും നീല നിറത്തിലും ഇളം നീല നിറത്തിലുമുള്ളതാണ് ജേഴ്സികൾ. ടെസ്റ്റ് പോരാട്ടങ്ങൾക്കുള്ള വെള്ള ജേഴ്സിയിലും വൈവിധ്യമുണ്ട്. 

ഇതാദ്യമായാണ് ഇന്ത്യൻ ടീമും അഡിഡാസും കൈകോർക്കുന്നത്. നേരത്തെ കില്ലർ ജീൻസായിരുന്നു ഇന്ത്യയുടെ കിറ്റ് സ്പോൺസർമാർ. ഇവരുമായുള്ള കരാർ കഴിഞ്ഞ മാസം 31ന് അവസാനിച്ചിരുന്നു. പിന്നാലെയാണ് അ‍‍ഡിഡാസിന്റെ രം​ഗപ്രവേശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത