കായികം

ലോറിസിന്റെ പകരക്കാരന്‍; ഫ്രാന്‍സിന്റെ വല കാക്കാന്‍ മൈക് മൈഗ്നന്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ലോകകപ്പോടെ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന് പകരക്കാരനെ കണ്ടെത്തി കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. എസി മിലാന്‍ ഗോള്‍ കീപ്പര്‍ മൈക് മൈഗ്നനായിരിക്കും ഇനി ഫ്രാന്‍സിന്റെ വല കാക്കുക. 

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെയാണ് ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടുമ്പോള്‍ ടീമിന്റെ വല കാത്തതും നായകനും ലോറിസായിരുന്നു. നേരത്തെ ലോറിസിന്റെ പിന്‍ഗാമിയായി നായക സ്ഥാനത്ത് കിലിയന്‍ എംബാപ്പെയെ നിയമിച്ചിരുന്നു. 

പരിക്കിനെ തുടര്‍ന്ന് മൈഗ്നന് ഖത്തര്‍ ലോകകപ്പ് നഷ്ടമായിരുന്നു. ഫ്രാന്‍സിനായി ഇതുവരെ അഞ്ച് മത്സരങ്ങളെ മൈഗ്നന്‍ കളിച്ചിട്ടുള്ളു. വെസ്റ്റ് ഹാം ഗോള്‍ കീപ്പര്‍ അല്‍ഫോണ്‍സ് അരിയോള, ആര്‍സി ലെന്‍സിന്റെ ബ്രിസ് സാംബ എന്നിവരാണ് ടീമിലെ മറ്റ് ഗോള്‍ കീപ്പര്‍മാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'