കായികം

'ശ്...ശ്... ആശാനേ പാന്റ്‌സ് തല തിരിച്ചാണ് ഇട്ടത്!'- സാഹയുടെ അബദ്ധം; പൊട്ടിച്ചിരിച്ച് ഹര്‍ദിക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അടപടലം തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് ഘട്ടം ഏതാണ്ട് ഉറപ്പാക്കി. മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ നല്‍കി സ്വപ്‌നസമാന തുടക്കത്തിന്റെ ബലത്തില്‍ കൂറ്റന്‍ സ്‌കോറാണ് ഗുജറാത്ത് പടുത്തുയര്‍ത്തിയത്. അതിനിടെ ഗ്രൗണ്ടിലെ ഒരു രംഗം ഇപ്പോള്‍ ആരാധകരില്‍ ചിരി പടര്‍ത്തുകയാണ്. ഇതിന്റെ വീഡിയോ വൈറലായി മാറി. 

ഗുജറാത്ത് ടീം ബൗളിങിന് ഇറങ്ങിയപ്പോള്‍ വൃദ്ധിമാന്‍ സാഹയുടെ പാന്റ്‌സ് ധരിക്കലാണ് ചിരി പടര്‍ത്തിയത്. ഗ്രൗണ്ടിലിറങ്ങാനുള്ള ഓട്ടത്തിനിടെ താരം പാന്റ്‌സ് തല തിരിച്ചാണ് ഇട്ടത്. ഇക്കാര്യം സഹ താരങ്ങളിലൊരാള്‍ ശ്രദ്ധയില്‍പ്പെടുത്തുമ്പോഴാണ് സാഹ അറിയുന്നത്. താരം ചിരിക്കുന്നത് വീഡിയോയില്‍ കാണാം. 

പിന്നാലെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ഇതു ചൂണ്ടിക്കാട്ടി പൊട്ടിച്ചിരിക്കുന്നു. ഒപ്പം മുഹമ്മദ് ഷമിയും തമാശയില്‍ പങ്കു ചേരുന്നു. എന്തായാലും സാഹ ഇതു മാറ്റാന്‍ നില്‍ക്കാതെ കീപ്പ് ചെയ്യാനായി ചിരിച്ചു നീങ്ങുന്നതും വീഡിയോയില്‍ കാണാം. ബാറ്റിങിനായി ക്രീസിലെത്തിയ ലഖ്‌നൗ താരം ക്വിന്റന്‍ ഡി കോക്കും കാര്യമറിഞ്ഞ് ചിരിക്കുന്നുണ്ട്. 

മത്സരത്തില്‍ 41 പന്തില്‍ 82 റണ്‍സാണ് സാഹ അടിച്ചെടുത്തത്. സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗിലും ഉജ്ജ്വലമായി ബാറ്റു വീശി. താരം 51 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 142 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ടീം 227 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി