കായികം

പുതിയ വീട് പണിത് മുഹമ്മദ് സിറാജ്; വിരുന്നുകാരായി ആര്‍സിബി താരങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജീവന്മരണ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ അവര്‍ക്ക് വിജയം അനിവാര്യം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള അവസാന പിടിവള്ളിയാണ് അവര്‍ക്ക് ഈ പോരാട്ടം. 

മത്സരത്തിനായി ആര്‍സിബി താരങ്ങള്‍ ഹൈദരാബദിലുണ്ട്. അതിനിടെ സഹ താരങ്ങള്‍ ആര്‍സിബിയുടെ മുഹമ്മദ് സിറാജിന്റെ വീട് സന്ദര്‍ശിച്ചു. സിറാജ് ഹൈദരാബാദില്‍ പുതിയ വീട് നിര്‍മിച്ചിരുന്നു. ഈ വീട്ടിലേക്കാണ് ആര്‍സിബി താരങ്ങള്‍ വിരുന്നെത്തിയത്. 

വിരാട് കോഹ്‌ലി, കേദാര്‍ ജാദവ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും ഫാഫ് ഡുപ്ലെസി, വെയ്ന്‍ പാര്‍നല്‍ അടക്കമുള്ള വിദേശ താരങ്ങളും സംഘത്തിലുണ്ട്. ഒരു ആരാധകന്‍ താരങ്ങള്‍ സിറാജിന്റെ വീട്ടിലെത്തിയതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടു. ഹൈ​ദരാബാദിലെ ഫിലിം ന​ഗറിലെ ജൂബിലി ഹിൽസിലാണ് താരത്തിന്റെ പുതിയ വീട്.

രാജസ്ഥാന്‍ റോയല്‍സിനെ ആധികാരികമായി വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ എസ്ആര്‍എചിനെ നേരിടാനിറങ്ങുന്നത്. ഈ മാസം 18നാണ് പോരാട്ടം. സണ്‍റൈസേഴ്‌സ് ഇന്നലെ ഗുജറാത്തിനോട് തോറ്റ് ഐപിഎല്ലില്‍ നിന്നു പുറത്തായി കഴിഞ്ഞു. നിലവില്‍ ബാംഗ്ലൂരിന് 12 പോയിന്റുകളുണ്ട്. അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും