കായികം

വില 27,000 മുതല്‍ രണ്ടര ലക്ഷം വരെ! ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍; ഒരാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോകകപ്പ് സെമി പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അകാശ് കോതാരി എന്നയാളാണ് പിടിയിലായത്. 

ഒരു ടിക്കറ്റിനു 27,000 മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് ഈടാക്കന്‍ ശ്രമിച്ചത്. ശരിയായ വിലയുടെ അഞ്ചിരട്ടി വരെ കൊള്ള ലാഭം ലക്ഷ്യമിട്ടാണ് ഇയാള്‍ വില്‍പ്പനയ്ക്ക് ശ്രമിച്ചതെന്നു പൊലീസ് വ്യക്തമാക്കി. 

ഇയാളുടെ കൂടുതല്‍ തട്ടിപ്പുകള്‍ സംബന്ധിച്ചു പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്ന റാക്കറ്റ് സംബന്ധിച്ചും പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. 

നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പോരാട്ടം. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ത്രില്ലര്‍ മത്സരം അരങ്ങേറുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്