കായികം

ജോക്കോവിചിന്, ടെന്നീസ് 'കാല്‍പ്പനികം' അല്ല! 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍; ഓപ്പണ്‍ ഇറയിലെ പുതു ചരിതം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടെന്നീസിലെ എക്കാലത്തേയും മികച്ച താരമാണെന്നു ഒരിക്കല്‍ കൂടി അടിവരയിട്ട് സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്. ആധുനിക ടെന്നീസിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം അയാള്‍ എഴുതി ചേര്‍ത്തു. പുരുഷ ടെന്നീസില്‍ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ പകിട്ടില്‍ 36കാരന്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. 

ഡാനില്‍ മെദ്‌വദേവിനെ അനായാസം വീഴ്ത്തിയാണ് യുഎസ് ഓപ്പണില്‍ നാലാം തവണയും താരം മുത്തമിട്ടത്. സ്‌കോര്‍:  6-3, 7-6 (7-5), 6-3. 

മാര്‍ഗരെറ്റ് കോര്‍ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച 24 ഗ്രാന്‍സ് സ്ലാം കിരീടങ്ങളുടെ അനുപമ റെക്കോര്‍ഡിനൊപ്പം യുഎസ് ഓപ്പണ്‍ കിരീടം നേടി ജോക്കോവിചും എത്തി. ഓപ്പണ്‍ ഇറയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടെന്നീസ് താരമെന്ന മറ്റൊരു പെരുമയും ജോക്കോ നേടി. 

പത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഏഴ് വിംബിള്‍ഡന്‍, നാല് യുഎസ് ഓപ്പണ്‍, മൂന്ന് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് 36കാരന്റെ 24 ഗ്രാന്‍ഡ് സ്ലാം കിരീട പട്ടികയിലുള്ളത്. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി സെറീന വില്ല്യംസും 22 കിരീടങ്ങളുമായി റാഫേല്‍ നദാലും 20 കിരീടങ്ങളുടെ തിളക്കത്തില്‍ റോജര്‍ ഫെഡററും പിന്നില്‍. 

ഇത്തവണ ഓസ്‌ട്രേലിയന്‍ ഫ്രഞ്ച് ഓപ്പണ്‍, യുസ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ ജോക്കോവിചിനു വിംബിള്‍ഡണ്‍ ഫൈനലില്‍ മാത്രമാണ് കാലിടറിയത്. കാര്‍ലോസ് അല്‍ക്കരാസിന്റെ മികവിനു മുന്നില്‍ താരം തോല്‍വി വഴങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)