യഷ് ഠാക്കൂര്‍
യഷ് ഠാക്കൂര്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
കായികം

വമ്പനടിക്കാരെ എറിഞ്ഞു വീഴ്ത്തിയ യുവപേസര്‍; ആരാണ് യഷ് ഠാക്കൂര്‍?

സമകാലിക മലയാളം ഡെസ്ക്

പിഎല്ലില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യുവപേസര്‍ യഷ് ഠാക്കൂര്‍ സീസണിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

ആറാം ഓവറില്‍ ഗുജറാത്ത് സ്‌കോര്‍ 54ല്‍ നില്‍ക്കെ യഷ് ഠാക്കൂര്‍ ഗിലിനെ ബൗള്‍ഡാക്കിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് ഗുജറാത്ത് നിരയിലെ വമ്പന്‍മാരെ

വീഴത്തിയാണ് യഷ് അപകടകാരിയായത്. പതിനഞ്ചാമത്തെ ഓവറില്‍ വിജയ് ശങ്കറിന്റെയും റാഷിദ് ഖാന്റെയും വിക്കറ്റുകള്‍ വീഴ്ത്തി യഷ്. ശേഷം രാഹുല്‍ തെവാത്തിയയെ പുരാന്റെ കൈകളില്‍ എത്തിച്ച് മത്സരം വരുതിയിലാക്കി. പിന്നീട് വാലറ്റക്കാരന്‍ നൂര്‍ അഹമ്മദിന്റൈയും വിക്കറ്റ് നേട്ടം ആഘോഷിച്ചു. 3.5 ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്.

ഇതാദ്യമായല്ല യഷ് ഠാക്കൂര്‍ ഐപിഎല്‍ ക്രിക്കറ്റില്‍ സംസാരവിഷയമാകുന്നത്. പിന്‍ പോയിന്റ് യോര്‍ക്കറുകള്‍ എറിയുന്നതില്‍ യാഷിന് മികവുണ്ട്. ഐപിഎല്‍ 2023 ലേലത്തില്‍ യഷ് ഠാക്കൂറിനെ 45 ലക്ഷം രൂപക്കാണ് ലഖ്നൗ സ്വന്തം പാളയത്തിലെത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഭ്യന്തര ക്രിക്കറ്റില്‍, ഉമേഷ് യാദവ്, ദര്‍ശന്‍ , ജിതേഷ് ശര്‍മ എന്നിവരോടൊപ്പം യഷ് വിദര്‍ഭയ്ക്ക് വേണ്ടി കളിക്കുന്നു. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 5/44 എന്ന മികച്ച പ്രകടനത്തോടെ ഠാക്കൂര്‍ 67 വിക്കറ്റുകള്‍ വീഴ്ത്തി. ലിസ്റ്റ് എ ഫോര്‍മാറ്റില്‍, യഷ് 37 കളികളില്‍ നിന്ന് 54 വിക്കറ്റ് വീഴ്ത്തി, 5/53 എന്ന മികച്ച പ്രകടനം. 48 കളികളില്‍ നിന്ന് 64 വിക്കറ്റ് നേടി. 4/5 എന്നതാണ് മികച്ച പ്രകടനം. 7.3 ആണ് താരത്തിന്റെ ഇക്കോണമി റേറ്റ്.

യോര്‍ക്കറുകള്‍ അനായാസം എറിയാനുള്ള കഴിവ് യാഷ് താക്കൂറിനെ ശ്രദ്ധേയനാക്കുന്നു. ഇന്ത്യന്‍ ടീമിലെത്താന്‍ ഈ 25 കാരന് ഇനിയും മികച്ച പ്രകടനങ്ങള്‍ വേണ്ടിവന്നേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്