കേരള ടീം
കേരള ടീം ട്വിറ്റര്‍
കായികം

അസമിനെ വീഴ്ത്തി, ​ഗോവയോടു തോറ്റു; സന്തോഷ് ട്രോഫിയിൽ തിരിച്ചെത്താൻ കേരളം

സമകാലിക മലയാളം ഡെസ്ക്

ഇറ്റാ ന​ഗർ: സന്തോഷ് ട്രോഫി പോരാട്ടത്തിൽ കേരളം ഇന്ന് മേഘാലയയെ നേരിടും. രണ്ടാം മത്സരത്തിൽ ​ഗോവയോടേറ്റ പരാജയത്തിന്റെ വേദനയിലാണ് കേരളം. പരിശീലകൻ സതീവൻ ബാലനു ചുവപ്പ് കാർഡ് കണ്ട് പുറത്തു പോകേണ്ടി വന്ന പോരാട്ടം കേരളത്തിനു കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ വിലക്ക് വന്ന പരിശീലകന് ഇന്നും ഡ​ഗൗട്ടിൽ നിൽക്കാൻ സാധിക്കില്ല. സഹ പരിശീലകൻ പികെ അസീസായിരിക്കും കേരളത്തിന്റെ നീക്കങ്ങൾക്ക് ഊർജം പകരുക.

ആദ്യ മത്സരത്തിൽ അസമിനെ 3-1നു വീഴ്ത്തിയാണ് കേരളം തുടങ്ങിയത്. എന്നാൽ ​ഗോവയ്ക്കെതിരെ 2-0ത്തിന്റെ തോൽവിയാണ് കേരളത്തെ കാത്തിരുന്നത്. ഇന്ന് ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കുകയും മുന്നോട്ടുള്ള പോക്ക് ​സു​ഗമമാക്കുകയുമാണ് ലക്ഷ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉച്ചയ്ക്ക് 2.30നാണ് പോരാട്ടം. ഒരു ജയവും തോൽവിയുമായി ​ഫൈനൽ റൗണ്ടിൽ ​ഗ്രൂപ്പ് എയിൽ കേരളം മൂന്നാമത് നിൽക്കുന്നു നിലവിൽ.

പരിക്കാണ് കേരളത്തെ പ്രധാനമായി വലയ്ക്കുന്നത്. ​ഗോവയ്ക്കെതിരെ കഴിഞ്ഞ പോരിൽ കേരള ക്യാപ്റ്റൻ നിജോ ​ഗിൽബർട്ടിനു പരിക്കേറ്റിരുന്നു. കളിയ്ക്കിടെ പേശി വലിവ് അനുഭവപ്പെട്ട് താരം കളം വിട്ടിരുന്നു. ഇന്ന് നിജോ കളിക്കില്ല. സ്ട്രൈക്കർ ഇ സജീഷിനു പരിക്കുണ്ട്. അസമിനെതിരെ പരിക്കേറ്റ പ്രതിരോധ താരം ബെൽജിൻ ബോൾസ്റ്റൻ ഇന്നലെ പരിശീലനത്തിനിറങ്ങിയത് കേരളത്തിനു ആശ്വാസമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്